Thozhilvartha

ദിവസവേതനം1455 രൂപ ജല്‍ജീവന്‍ മിഷന്‍ പദ്ധതിയില്‍ ജോലി നേടാം

സർക്കാർ സ്വകാര്യ മേക്കിലായയിൽ ജോലി അനേഷിച്ചു നടക്കുന്നവർക് ഇതാ സുവർണ്ണ അവസരം വന്നിരിക്കുന്നു , ജൽജീവൻ പദ്ധതിയുടെ ഭാഗമായി കാസർകോട് ജില്ലാ പ്രോജക്ട് മോണിറ്ററിംഗ് യൂണിറ്റിലേക്ക് താത്ക്കാലിക അടിസ്ഥാനത്തിൽ പ്രൊജക്ട് മാനേജർ തസ്തികയിൽ സപ്പോർട്ടിംഗ് സ്റ്റാഫ് ഒഴിവ്.സിവിൽ/മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദവും, ജൽജീവൻ മിഷൻ പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരു വർഷത്തിൽ കുറയാതെ പ്രവർത്തി പരിചയവുമാണ് യോഗ്യത.ദിവസവേതനം 1455 രൂപ. യോഗ്യതയുടെ പകർപ്പുകൾ സഹിതം ഏപ്രിൽ 10ന് വൈകിട്ട് അഞ്ചിനകം മെമ്പർ സെക്രട്ടറി ആന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, പി.എച്ച്.ഡിവിഷൻ, കേരള വാട്ടർ അതോറിറ്റി വിദ്യാനഗർ, കാസർകോട് എന്ന വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ 04994 256411.

നവകേരളം കർമപദ്ധതി സംസ്ഥാന ഓഫീസിൽ കരാർ അല്ലെങ്കിൽ അന്യത്ര സേവന വ്യവസ്ഥയിൽ ഒരു ഡാറ്റാ അനലിസ്റ്റ് ഒഴിവുണ്ട്. യോഗ്യത-കമ്പ്യൂട്ടർ സയൻസിൽ ബി ടെക് ബിരുദം അല്ലെങ്കിൽ എം എസ് സി കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ എം സി എ. സമാന തസ്തികയിൽ സർക്കാർ വകുപ്പുകൾ/സ്ഥാപനങ്ങൾ എന്നിവയിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അന്യത്ര സേവന വ്യവസ്ഥയിൽ അപേക്ഷിക്കാം. പ്രായപരിധി 50 വയസ്. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഏപ്രിൽ 10 നകം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, നവകേരളം കർമപദ്ധതി, ബി എസ് എൻ എൽ ഭവൻ മൂന്നാംനില, ഉപ്പളം റോഡ്, സ്റ്റാച്യു, തിരുവനന്തപുരം 695001 വിലാസത്തിൽ ലഭ്യമാക്കണം.ഫോൺ: 0471 2449939.

സംസ്ഥാന സർക്കാരിന്റെ നവകേരളം കർമപദ്ധതിയുടെ തിരുവനന്തപുരത്തുള്ള സംസ്ഥാന ഓഫീസിൽ കരാർ അല്ലെങ്കിൽ അന്യത്ര സേവന വ്യവസ്ഥയിൽ ഒരു ഡാറ്റാ അനലിസ്റ്റിന്റെ ഒഴിവുണ്ട്. യോഗ്യത-കമ്പ്യൂട്ടർ സയൻസിൽ ബി ടെക് ബിരുദം അല്ലെങ്കിൽ എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ എം.സി.എ.. സമാന തസ്തികയിൽ സർക്കാർ വകുപ്പുകൾ/സ്ഥാപനങ്ങൾ എന്നിവയിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അന്യത്ര സേവന വ്യവസ്ഥയിൽ അപേക്ഷിക്കാം. പ്രായപരിധി 50 വയസ്. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം അപേക്ഷിക്കണം. അവസാന തീയതി ഏപ്രിൽ 10 . വിലാസം-അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, നവകേരളം കർമപദ്ധതി, ബി.എസ്.എൻ.എൽ. ഭവൻ മൂന്നാംനില, ഉപ്പളം റോഡ്, സ്റ്റാച്യു, തിരുവനന്തപുരം 695001
എന്നിങ്ങനെ ഉള്ള ഒഴിവുകൾ ആണ് വന്നിരിക്കുന്നത് കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top