അങ്കണവാടി വർക്കർ, ഹെൽപ്പർ ജോലി ചെയ്യാൻ താല്പര്യം ഉള്ളവർക്ക് ഇതാ ഒരു സുവർണ അവസരം വന്നിരിക്കുന്നു എടക്കാട് അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ മുണ്ടേരി ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ 18നും 46നും ഇടയിൽ പ്രായമുളള എസ് എസ് എൽ സി പാസായ വനിതകളിൽ നിന്നും അങ്കണവാടി വർക്കർ തസ്തികയിലേക്കും എസ് എസ് എൽ സി പാസാകാത്ത എഴുത്തും വായനയും അറിയാവുന്ന വനിതകളിൽ നിന്നും ഹെൽപ്പർ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു. 2023 ജനുവരി ഒന്നിന് 46 വയസ് കവിയരുത്.പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും ,എസ് എസ് എൽ സി തോറ്റവരെയും പട്ടികവർഗവിഭാഗത്തിൽ എട്ടാം ക്ലാസ് പാസായവരെയും പരിഗണിക്കും. ബോർഡ് ഓഫ് പബ്ലിക് എക്‌സാമിനേഷൻ നടത്തുന്ന എ ലെവൽ ഇക്വലൻസി പരീക്ഷ പാസായവരെ എസ് എസ് എൽ സിക്ക് തുല്യമായി പരിഗണിക്കും. സർക്കാർ അംഗീകൃത നഴ്‌സറി ടീച്ചർ, പ്രീ പ്രൈമറി ടീച്ചർ, ബാലസേവിക ട്രെയിനിങ് കോഴ്‌സുകൾ പാസായവർക്ക് മുൻഗണന. ശിശുവികസന ഓഫീസറുടെ എടക്കാട് അഡീഷണൽ കാര്യാലയത്തിൽ ലഭിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മാർച്ച് എട്ടിന് വൈകിട്ട് അഞ്ച് മണി വരെ നേരിട്ടോ തപാൽ എടക്കാട് അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിൽ സ്വീകരിക്കും. കവറിനു മുകളിൽ ഏതു തസ്തികയിലേക്കാണ് അപേക്ഷിക്കുന്നത് എന്ന് വ്യക്തമായി എഴുതണം. ഫോൺ: 0497 2852100.
മതിലകം ഐസിഡിഎസ് പ്രോജക്റ്റ് പരിധിയിലെ മതിലകം ഗ്രാമപഞ്ചായത്തിൽപെട്ട അങ്കണവാടികളിൽ നിലവിലുള്ളതും ഉണ്ടാകാൻ സാദ്ധ്യതയുള്ളതുമായ അങ്കണവാടി വർക്കറുടെയും ഹെൽപ്പറുടെയും സ്ഥിരം ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുവേണ്ടിയുള്ള സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 46 വയസു കഴിയാത്ത വനിതകളായിരിക്കണം. അപേക്ഷ മാർച്ച് 8 വൈകിട്ട് 5 മണി വരെ മതിലകം ഐസിഡിഎസ് ഓഫീസിൽ സ്വീകരിക്കും. ഫോൺ 0480 2851319
വനിതാ ശിശുവികസന വകുപ്പ് ഐ.സി.ഡി.എസ് മുളന്തുരുത്തി അഡിഷണൽ പ്രോജക്ട് പരിധിയിൽ വരുന്ന തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി അങ്കണവാടികളിലെ ഹെൽപ്പർമാരുടെ ഒഴിവുളള തസ്തികകളിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി പരിധിയിൽ സ്ഥിരതാമസമുളള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകർ 2023 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവരും 46 വയസ് അധികരിക്കാത്തവരുമായിരിക്കണം. അപേക്ഷകൾ ഐ.സി.ഡി.എസ് മുളന്തുരുത്തി അഡിഷണൽ, തിരുവാങ്കുളം. പി.ഒ, പിൻ 682305 എന്ന വിലാസത്തിൽ ഫെബ്രുവരി 25 വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും. ഫോൺ: 9188959730