കേരളത്തിൽ സ്വകാര്യ മേഖലയിൽ ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും ചേർപ്പുങ്കൽ ബിഷപ്പ് വയലിൽ ഹോളി ക്രോസ്സ് കോളേജും സംയുക്തമായി വിവിധ മേഖലകളിലെ ഇരുപതിൽ പരം കമ്പനികളിലെ നിരവധി ഒഴിവുകളിലേക്ക് 2023 മാർച്ച് 4 ശനിയാഴ്ച രാവിലെ 9 മണി മുതൽ “ദിശ 2023″എന്ന പേരിൽ കോളേജിൽ വെച്ച് ജോബ് ഫെയർ നടത്തുന്നു ഇത് വഴി ജോലി നേടാവുന്ന ആണ് 2023 മാർച്ച് 4 ശനിയാഴ്ച
രാവിലെ 9 മണി മുതൽ ബിഷപ്പ് വയലിൽ ഹോളി ക്രോസ്സ് കോളേജ് ചേർപ്പുങ്കൽ വെച്ച് നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് ബന്ധപ്പെടാവുന്നതു ആണ് , “ദിശ 2023” ജോബ് ഫെയറിൽ കേരളത്തിലെ ഏതു ജില്ലകളിൽ നിന്നുമുള്ള പത്താംക്ലാസ്സ് യോഗ്യത മുതൽ പ്ലസ് ടു, ഐ ടി ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, എൻജിനിയറിങ്, നഴ്സിംഗ് വരെ യോഗ്യത ഉള്ളവർക്കു പങ്കെടുക്കാം. പ്രായപരിധി 18 വയസ്സ് മുതൽ 35 വയസ്സ് വരെ. പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും നിരവധി തൊഴിൽ അവസരങ്ങളാണ് “ദിശ 2023 ” തൊഴിൽ മേളയിയിലുള്ളത്.20 കമ്പനികളിൽ നിന്നും യോഗ്യതയ്ക്കനുസരിച്ച് എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്ക് 5 കമ്പനികളുടെയും രജിസ്റ്റർ ചെയ്യാത്തവർക്ക് പരമാവധി 3 കമ്പനികളുടെയും അഭിമുഖങ്ങളിൽ പങ്കെടുക്കാവുന്നതാണ്.ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ, രണ്ടാം നില,കളക്ട്രേറ്റ്, കോട്ടയം -686002ഫോൺ :0481 -2560413 / 2563451/ 2565452
ആലപ്പുഴജില്ലായിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും ചേർത്തല നൈപുണ്യ സ്‌കൂൾ ഓഫ് മാനേജ്മെന്റും സംയുക്തമയി നടത്തുന്ന മെഗാ റിക്രൂട്ട്മെന്റ് ഡ്രൈവായ ‘ദിശ 2023’ 2023 മാർച്ച് നാലിന് ചേർത്തല നൈപുണ്യ സ്‌കൂൾ ഓഫ് മാനേജ്മെന്റിൽ നടക്കും. നിയമനം നടത്താനായി സ്വകാര്യ മേഖലയിലെ 30-ൽപരം പ്രമുഖ സ്ഥാപനങ്ങൾ മേളയിൽ എത്തും. 2023 March 4 ന് നൈപുണ്യ സ്‌കൂൾ ഓഫ് മാനേജ്മെന്റ്, ചേർത്തല പ്രവൃത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും പങ്കെടുക്കാം..കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ലസ് ടൂ ആണ്. ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. പ്രായപരിധി 35 വയസ്സ്. പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ വിശദവിവരങ്ങൾ ലഭിക്കാൻ ‘Hi’ എന്ന സന്ദേശം 8304057735 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുക. ഫോൺ: 0477 2230624.