,ആർമി ഓർഡനൻസ് കോർപ്പിൽ അവസരം AOC Tradesman Mate Recruitment 2023 പത്താം ക്ലാസ്സ് ഉള്ളവർക്ക് ഫയർ മാൻ ആവാൻ അവസരം Army Ordnance Corps Centre, Ministry Of Defence ഇപ്പോൾ Tradesman Mate, Fireman തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു , മിനിമം പത്താം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് Tradesman Mate, Fireman പോസ്റ്റുകളിലായി മൊത്തം 1793 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം.നല്ല ശമ്പളത്തിൽ കേന്ദ്ര സർക്കാർ പ്രധിരോധ വകുപ്പിൽ AOC യിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.
ആർമി ഓർഡനൻസ് കോർപ്സ് സെന്റർ, പ്രതിരോധ മന്ത്രാലയത്തിലെ ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 18 നും 25 നും ഇടയിൽ പറയാം ഉള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയും ,സാലറി ഇനത്തിൽ Rs.18,000 – 63,200/- രൂപ വരെ പ്രതിമാസം ശമ്പളം ലഭിക്കുന്നതായിരിക്കും . പിന്നോക്ക വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃത ഇളവുകൾക്ക് അർഹതയുണ്ട്. SC/ST/OBC/PWD/Ex തുടങ്ങിയ വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർത്ഥികൾ.. പ്രായത്തിൽ ഇളവുകൾ ഉണ്ടായിരിക്കുന്നത് ആണ് , ഔദ്യോഗിക വെബ്സൈറ്റായ https://www.aocrecruitment.gov.in/ സന്ദർശിക്കുക തുടർന്ന് ഓൺലൈൻ വഴി ആയി 2023 ഫെബ്രുവരി 6 മുതൽ 2023 ഫെബ്രുവരി 26 വരെ അപേക്ഷിക്കാം.