Thozhilvartha

ഹെൽത്ത് മിഷനിൽ ഓഫീസ് അസിസ്റ്റന്റ് ആവാം ഏഴാം ക്ലാസ്സ്‌ യോഗ്യതയിൽ

സംസ്ഥാന/ജില്ലാ ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ സൊസൈറ്റി, നാഷണൽ റൂറൽ ഹെൽത്ത് മിഷൻ എന്നിവയിൽ താഴെപ്പറയുന്ന തസ്തികകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.ഇപ്പോൾ അപേക്ഷിക്കാൻ കഴിയുന്ന ഒഴിവുകളിലേക്ക് അഭിമുഖത്തിലൂടെ തിരഞ്ഞു എടുക്കുന്നത് ആണ്
ഓഫീസ് അസിസ്റ്റന്റ് എന്ന തസ്തികയിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് , ഈ തസ്തികയിലേക് മിനിമം യോഗ്യത ഏഴാം ക്ലാസ്സ്‌ ജയം എങ്കിലും വേണം അതുപോലെ തന്നെ യാതൊരു ഡിഗ്രിയും ഉണ്ടാവാൻ പാടുള്ളതല്ല , ഈ തസ്തികയിലേക്ക് പ്രായ പരിധി,01/01/2023 40 വയസ്സ് തികഞ്ഞിരിക്കണം ,യോഗ്യരായ ഉദ്യോഗാർത്ഥികൾ: ആരോഗ്യകേരളം വെബ്സൈറ്റിൽ നൽകിയിരിക്കുന്ന രീതിൽ 16/01/2023 വൈകിട്ട് 4 മണിക്ക് മുമ്പായി അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. നാൻ ലിങ്കിൽ യോഗ്യതയുമായി ബന്ധപ്പെട്ട വിവരങ്ങൾ അപ് ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷകൾ യാതൊരു കാരണവശാലും ഓഫീസിൽ നേരിട്ട് സ്വീകരിക്കുന്നതല്ല. വൈകി വരുന്ന അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്.www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

നാഷണൽ ഹെൽത്ത് മിഷന് കീഴിൽ കാസറഗോഡ് ജില്ലയിൽ താഴെ പറയുന്ന തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയുന്ന യോഗ്യത ബി ഫാം അല്ലെങ്കിൽ ഡി ഫാം ചെയ്തിരിക്കണം ,
പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം ശമ്പളം : 14000/- ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയുന്ന പ്രായപരിധി 40 വയസ്സ് കവിയരുത് താല്പര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 16/01/2023 ന് 5 മണിക്ക് മുൻപായി ആരോഗ്യകേരളം വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള താൺലൈൻ ആപ്ലിക്കേഷൻ ഫോമിൽ അപേക്ഷിക്കാവുന്നതാണ്.അയോഗ്യരായ അപേക്ഷകരെ തെരഞ്ഞെടുപ്പിന്റെ ഏതു ഘട്ടത്തിൽ വേണമെങ്കിലും ഒഴിവാക്കാവുന്നതാണ്. തെരഞ്ഞെടുപ്പ്പൂർണ്ണമായും NHM നിബന്ധനകൾക്ക് വിധേയമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിമുതൽ വൈകിട്ട് 5 മണി വരെ ദേശീയ ആരോഗ്യ ദൗത്യം കാസറഗോഡ് ജില്ലാ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top