പ്ലസ് ടു യോഗ്യതയുള്ളവർക്ക് വ്യോമസേനയിൽ ഏർമാൻ ആവാം

0
64

വ്യോമസേനയുടെ കിഴിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണ അവസരം വന്നിരിക്കുന്നു ,വ്യോമസേനയുടെ ഗ്രൂപ്പ്-വൈ മെഡിക്കൽ അസി . സ്റ്റന്റ് ട്രേഡിൽ എയർമാൻ ആകാൻ പുരുഷന്മാർക്ക് അവസരം. കമ്മിഷൻഡ് ഓഫിസർ/പൈലറ്റ്/നാവിഗേറ്റർ തസ്തികയിലേക്കുള്ള ഒഴിവുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് , 50% മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലിഷ് പഠിച്ച് പ്ലസ് ടു ജയം. ഇംഗ്ലിഷിന് 50% മാർക്ക് വേണം അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലിഷ് പഠിച്ച് 50% മാർക്കോടെ 2 വർഷ വൊക്കേഷനൽ കോഴ്സ് ജയം.ഇംഗ്ലിഷിന് 50% മാർക്ക് വേണം ബി) ഡിപ്ലോമ/ബിഎസ്സി ഫാർമസി ഉദ്യോ ഗാർഥികൾ: 50% മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലിഷ് പഠിച്ച് പ്ലസ് ടു ജയം. ഇംഗ്ലിഷിന് 50% മാർക്ക് വേണം. 50% മാർക്കോടെ ഡിപ്ലോമ/ബിഎസ്സി ഫാർമസി, സ്റ്റേറ്റ് ഫാർമസി കൗൺസിൽ/ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ റജിസ്ട്രേഷൻ.മെഡിക്കൽ അസിസ്റ്റന്റ് ട്രേഡ് (അവിവാഹി തർ): 2002 ജൂൺ 27നും 2006 ജൂൺ 27നും മധ്യേ ജനിച്ചവർ (രണ്ടു തീയതിയും ഉൾപ്പെടെ).മെഡിക്കൽ അസിസ്റ്റന്റ് ട്രേഡ് (ഡിപ്ലോമ/ ബിഎസ്സി ഫാർമസി): 1999 ജൂൺ 27നും 2004 ജൂൺ 27നും മധ്യേ ജനിച്ചവർ (രണ്ടു തീയതിയും ഉൾപ്പെടെ). വിവാഹിതർ 1999 ജൂൺ 27നും 2002 ജൂൺ 27നും മധ്യേ ജനിച്ചവരായിരിക്കണം).

 

ശാരീരികയോഗ്യത: ഉയരം 152.5 സെമീ, നെഞ്ച ളവ് കുറഞ്ഞത് അഞ്ചു സെ.മീ. വികസിപ്പിക്കാൻ കഴിയണം. തൂക്കം: ഉയരത്തിനും പ്രായത്തിനുംതുടക്കത്തിൽ 20 വർഷത്തേക്കാണു നിയമനം. ഇത് 57 വയസ്സുവരെ നീട്ടിക്കിട്ടാം. ശമ്പളം: പരിശീലനസമയത്ത് 14,600 രൂപ സ്റ്റൈ പൻഡ് ലഭിക്കും. പരിശീലനം പൂർത്തിയാക്കു മ്പോൾ 26,900 രൂപയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.ശാരീരികക്ഷമതാ പരിശോധന, എഴുത്തുപരീക്ഷ, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, വൈദ്യപരിശോധന എന്നിവ അടിസ്ഥാനമാക്കി. ശാരീരികക്ഷമതാ പരിശോധനയിൽ 7 മിനിറ്റിൽ 1.6 കി.മീ. ഓട്ടം പൂർത്തിയാക്കണം. (21 വയസ്സി നു മുകളിലുള്ളവർക്കും ഡിപ്ലോമ/ബിഎസ്സി ഫാർമസി യോഗ്യതക്കാർക്കും 72 മിനിറ്റ് അനു വദിക്കും. 10 പുഷപ്, 10 സിറ്റപ്, 20 സ്ക്വാട്സ്എന്നിവയുമുണ്ടാകും.ഫെബ്രുവരി 1 മുതൽ 8 വരെ ചെന്നൈ താംബര ത്തെ എയർ ഫോഴ്സ് സ്റ്റേഷനിൽ റിക്രൂട്മെന്റ് റാലി നടത്തും. കേരളത്തിൽനിന്നുള്ളവർക്കു ഫെബ്രുവരി 1, 2, 7, 8 തീയതികളിലാണു റാലിയിൽ പങ്കെടുക്കുക

Leave a Reply