കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള ഡാറ്റാ എൻട്രി മുതൽ ഉള്ള താത്കാലിക ജോലി ഒഴിവുകൾ ഇപ്പോൾ ഒഴിവുകൾ വന്നിരിക്കുന്നു , കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിലേക്ക് ദിവസവേതന കരാർ അടിസ്ഥാനത്തിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററെ തിരഞ്ഞെടുക്കുന്നതിനുള്ള ഇന്റർവ്യൂ ജനുവരി 16ന് രാവിലെ 11ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നടത്തും. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും, www.lsg.kerala.gov.in എന്ന വെബ് സൈറ്റിൽ അറിയാൻ കഴിയും,
ഫിഷറീസ് വകുപ്പിന് കീഴിലുള്ള പ്രൊജക്റ്റ് ഇംപ്ലിമെന്റേഷൻ യൂണിറ്റിൽ ഒരു ടൈപ്പിസ്റ്റ്/ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കുള്ള കരാർ നിയമനത്തിന് അഭിമുഖം നടത്തുന്നു.അപേക്ഷകർക്ക് 2023 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായിരിക്കണം.എസ്.എസ്.എൽ.സി, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ് ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് & കമ്പ്യൂട്ടർ വേഡ് പ്രോസസിങ് അല്ലെങ്കിൽ തത്തുല്യം, മലയാളം ടൈപ്പ് റൈറ്റിംഗ് ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യം, സംസ്ഥാന/കേന്ദ്ര സർക്കാർ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് മൂന്ന് മാസത്തിൽ കുറയാത്ത കാലയളവിലുള്ള ഡാറ്റാ എൻട്രി സർട്ടിഫിക്കറ്റ് കോഴ്‌സ് പൂർത്തീകരിച്ച സർട്ടിഫിക്കറ്റ് എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
കണ്ണൂർ ഗവ.ഐ ടി ഐയിൽ ജനുവരി 20ന് നടക്കുന്ന ജോബ് ഫെയറിൽ ഐ ടി ഐ കഴിഞ്ഞ ട്രെയിനികൾക്കും അപ്രന്റീസ്ഷിപ്പ് കഴിഞ്ഞവർക്കും പങ്കെടുക്കാം. അമ്പതിലധികം കമ്പനികൾ ഭാഗമാകുന്ന മേളയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ DWMS PORTAL വഴി ജനുവരി 13ന് ട്രെയിനീസ് രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. കമ്പനികൾക്കും രജിസ്റ്റർ ചെയ്യാം.
ഫോൺ: 9349768486.