കേന്ദ്ര പോലീസില്‍ സബ് ഇന്‍സ്പെക്ടര്‍ ആവാം

0
58

കേന്ദ്ര പോലീസിൽ സബ് ഇൻസ്പെക്ടർ ആവാം കേന്ദ്ര പോലീസിൽ സബ് ഇൻസ്പെക്ടർ ആവാൻ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. Staff Selection Commission (SSC) ഇപ്പോൾ Sub Inspector (SI) in Delhi Police/CAPF/ BSF/ ITBP/SSB in the Central Police Organisation (CPO) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവർക്ക് Sub Inspector (SI) in Delhi Police/CAPF/ BSF/ ITBP/SSB in the Central Police Organisation (CPO) പോസ്റ്റുകളിലായി മൊത്തം 1876 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം.ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർഥികൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളിൽ പെട്ട ഉദ്യോഗാർത്ഥികൾ വയസ്സ് ഇളവുലഭിക്കും ,തസ്തികകളുടെ പ്രായപരിധി 20-25 വയസ്സ്; അതായത്, അപേക്ഷിക്കാൻ യോഗ്യത നേടുന്നതിന് അപേക്ഷകൻ 02.08.1998-ന് മുമ്പോ 01.08.2003-ന് ശേഷമോ ജനിച്ചവരായിരിക്കണം.

എല്ലാ തസ്തികകളുടെയും വിദ്യാഭ്യാസ യോഗ്യത അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമോ തത്തുല്യമോ ആണ്. ബാച്ചിലേഴ്സ് ഡിഗ്രിയിലോ തത്തുല്യ പരീക്ഷയിലോ പങ്കെടുത്തവർക്കും അപേക്ഷിക്കാം .ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാൻ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാർഥികൾ നൽകണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകൾ സ്വീകരിക്കുന്നതല്ല, Gen/ OBC – Rs.100/-
ST/SC/Ex-s/PWD – Nil എന്നിങ്ങനെ ആണ് അപേക്ഷ ഫീസ് , അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ ഫോൺ , കമ്പ്യൂട്ടർ ഉപയോഗിച്ച് ഓൺലൈൻ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഓഗസ്റ്റ്‌ 15 വരെ. അപേക്ഷ എങ്ങനെ സമർപ്പിക്കാം കൂടുതൽ അറിയാൻ ഔദ്യോ​ഗിക വെബ്സൈറ്റായ https://ssc.nic.in/ സന്ദർശിക്കുക,

Leave a Reply