റേഷൻ കാർഡ് ഉണ്ടോ ? ജൂൺ 30 ന് മുൻപ് അപേക്ഷിക്കണം

റേഷൻ കാർഡ് ഉള്ളവർക്കായി സുപ്രധാന അറിയിപ്പ് എത്തി. നീല, വെള്ള റേഷൻ കാർഡ് ഉള്ളവർക്ക് മുൻഗണന റേഷൻ കാർഡിന് അർഹത ഉണ്ടായിട്ടും ഇതുവരെ കിട്ടാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട് എങ്കിൽ, bpl കാർഡ് ആക്കി മാറ്റാൻ ഉള്ള അപേക്ഷ ഇപ്പോൾ സമർപ്പിക്കാവുന്നതാണ്. 50000 ത്തിൽ അതികം റേഷൻ കാർഡുകൾ bpl ആക്കി കൊടുക്കും എന്നാണ് ഇപ്പോൾ വരുന്ന റിപോർട്ടുകൾ.

എന്നാൽ ഇതുവരെ അപേക്ഷ വച്ചിട്ടുള്ളത് 20000 ത്തോളം ആളുകൾ മാത്രമാണ്. അതുകൊണ്ട് ഇനിയും അപേക്ഷ നല്കാത്തവർ ഉണ്ട് എങ്കിൽ ജൂൺ 30 ന് മുൻപായി അപേക്ഷികേണ്ടതാണ്. നിങ്ങൾക്ക് അർഹരാണ് എങ്കിൽ ഉറപ്പായും നിങ്ങളുടെ റേഷൻ കാർഡ് bpl ആക്കി മാറ്റും. കൃത്യമായ അന്വേഷങ്ങൾക്ക് ശേഷം മാത്രമേ റേഷൻ കാർഡ് തരം മാറ്റൽ ചെയ്യുകയുള്ളൂ.

സൗജന്യ അരി, വിവിധ പദ്ധതികളിൽ മുൻഗണന എന്നിവയെല്ലാം മുൻഗണന കാർഡ് ഉള്ളവർക്ക് ലഭിക്കുന്നതാണ്. അക്ഷ കേന്ദ്രങ്ങളിലൂടെയും, ജന സേവാ കേന്ദ്രങ്ങളിലൂടെയും നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. റേഷൻ കാർഡിനായി അപേക്ഷ നൽകാൻ വിവിധ രേഖകൾ അപേക്ഷ വയ്കേണ്ടതുണ്ട്. ആ രേഖകൾക്കായി പ്രത്യേകം അപേക്ഷകൾ നൽകേണ്ടതും ഉണ്ട്.

സംസ്ഥാനത്തെ റേഷൻ കടകളിലൂടെ മണ്ണെണ്ണ വിതരണവും ആരംഭിച്ചിരിക്കുകയാണ്. പരമാവധി ഒരു ലിറ്റർ വരെയും. വൈദ്യുതി ഇല്ലാത്ത വീടുകൾക്ക് കൂടുതൽ അളവിൽ മണ്ണെണ്ണ ലഭിക്കുന്നതാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top