ഇനി പെൻഷൻ കൃത്യമായി ലഭിക്കാൻ മാസ്റ്ററിങ് ചെയ്യണം

സംസ്ഥാനത്ത പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്നവർ ഇനിയും തടസം കൂടാതെ വരും മാസങ്ങളിലും ലഭിക്കാനായി ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. കഴിഞ്ഞ 16 മാസത്തോളം മുടങ്ങാതെ സർക്കാർ ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നുണ്ട്, അർഹതയില്ലാത്ത ആളുകൾ,മരണപ്പെട്ടവരുടെ പെൻഷൻ ബന്ധുക്കൾ വാങ്ങുന്നില്ല എന്നത് ഉറപ്പുവരുത്തുന്നതിന് ഭാഗമായി , പെൻഷൻ ലഭിക്കുന്നവർ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നത് സർക്കാരിനെ ഉറപ്പ് വരുത്തേണ്ടതുണ്ട്. അതിനായി എല്ലാ വർഷവും മാസ്റ്ററിങ് പ്രക്രിയ നടത്താരും ഉണ്ട്.

എന്നാൽ ഇത്തവണത്തെ മാസ്റ്ററിങ് ജൂൺ 25 മുതൽ ആരംഭിക്കുകയാണ്. ഓഗസ്റ്റ് 24 വരെ യുള്ള കാലയളവിലാണ് 60 ലക്ഷത്തോളം ആളുകൾക്കായി ഉള്ള മാസ്റ്ററിങ് പ്രക്രിയ നടത്തുന്നത്. അക്ഷയ കേന്ദ്രത്തിലൂടെ മാത്രമേ മാസ്റ്ററിങ് പ്രക്രിയ പൂർത്തിയാക്കാനാണ് സാധിക്കു.

ഗുണഭോക്താക്കൾ നേരിട്ട് എത്തിയാൽ മാത്രമേ മാസ്റ്ററിങ് പൂർത്തിയാക്കാൻ കഴിയുകയുള്ളു. കൂടാതെ അവരുടെ ആധാര്കാര്ഡും നിരബദ്ധമായും ഉണ്ടായിരിക്കേണ്ടതാണ്. ബിയോമെട്രിക് സ്കാനിംഗ് ചെയ്ത മുൻപ് ആധാർ കാർഡിനായി എടുത്ത ഡാറ്റയുടെ താരതമ്യം ചെയ്തായിരിക്ക്കും മാസ്റ്ററിങ് പ്രക്രിയ പൂർത്തിയാകുന്നത്.

അക്ഷയ കേന്ദ്രങ്ങളിൽ നേരിട്ട് ഏതാണ് കഴിയാത്തവർക്കായി അക്ഷയ പ്രതിനിധികൾ നിങ്ങളുടെ വീട്ടിൽ വന്ന് മാസ്റ്ററിങ് പ്രക്രിയ പൂർത്തിയാകാനായി സഹായിക്കുന്നതാണ്. ഇതിനായി അക്ഷയ കേന്ദ്രത്തിൽ അറിയിക്കേണ്ടത് അത്യാവശ്യമാണ്. മാസ്റ്ററിങ് പ്രക്രിയയാണ് 30 രൂപ നൽകേണ്ടതുണ്ട്. വീടുകളിൽ വന്ന് മാസ്റ്ററിങ് പൂർത്തിയാക്കാനായി 50 രൂപയും നൽകേണ്ടതുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top