Thozhilvartha

എംപ്ലോബിലിറ്റി സെന്റർ തൊഴില്‍ മേള വഴി ജോലി നേടാൻ അവസരം | Opportunity to get a job through Employability Center job fair

പാലക്കാട് എംപ്ലോബിലിറ്റി സെന്റര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു.സെയില്‍സ് എക്സിക്യൂട്ടീവ്, ലോണ്‍ ഓഫീസര്‍, ബ്രാഞ്ച് മാനേജര്‍, ടി.ഐ.ജി-എ.ആര്‍.സി- ട്രെയിനി വെല്‍ഡര്‍,മെക്കാനിക്കല്‍-ഇലക്ട്രോണിക് അസംബ്ലര്‍,പെയിന്റര്‍ , എന്നി തസ്തികയിലേക്ക് ആണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത് , ബിരുദം, പ്ലസ്ടു/ഐ.ടി.ഐ/ ഡിപ്ലോമ/ഡിഗ്രി, എസ്.എസ്.എല്‍.സി അല്ലെങ്കില്‍ ഐ.ടി.ഐ വെല്‍ഡിങ,് മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് വിഷയങ്ങളില്‍ ഐ.ടി.ഐ/ഡിപ്ലോമ, ഐ.ടി.ഐ,

എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ 2023 മാര്‍ച്ച് 21 ന് രാവിലെ 10.30 ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. എംപ്ലോബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് മേളയില്‍ പ്രവേശനം. പ്രായപരിധി 18 നും 35 നും ഇടയില്‍. ഫോണ്‍ – 0491-2505435.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ രാവിലെ 9.30 മുതൽ 12.30 വരെയുള്ള സമയത്തിനിടയിൽ ബയോഡേറ്റയും സർട്ടിഫിക്കറ്ററുകളുമായി എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ടെത്തുക. കൂടുതൽ വിവരങ്ങൾക്ക്:0481 -2563451/ 2565452

English Summary: Opportunity to get a job through Employability Center job fair

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top