സർക്കാർ സ്ഥാപനങ്ങളിൽ ഉൾപ്പെടെ നിരവധി ജോലി ഒഴിവുകൾ

0
54

സർക്കാർ ആശുപത്രിയിൽ ഉൾപ്പെടെ നിരവധി ജോലി ഒഴിവുകൾ അങ്കണവാടി ഹെൽപ്പർ ഒഴിവ് എന്നിവക്ക് അപേക്ഷ ക്ഷണിച്ചു
എറണാകുളം ഐ.സി.ഡി.എസ് മുളന്തുരുത്തി അഡിഷണൽ പ്രോജക്ട് പരിധിയിൽ വരുന്ന ഉദയംപേരൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലെ ഹെൽപ്പർമാരുടെ ഒഴിവുളള തസ്തികകളിൽ നിയമനം നടത്തുന്നതിന് ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസമുളള വനിതകളിൽ നിന്നും മാത്രം അപേക്ഷ ക്ഷണിച്ചുഅപേക്ഷകർ 01/01/2023 ന് 18 വയസ്സ് പൂർത്തിയായവരും 46 വയസ്സ് അധികരിക്കാമാവ ത്തവരുമായിരിക്കണം. എസ്.സി/എസ്.ടി വിഭാഗത്തിലുളളവർക്ക് 3 വർഷത്തെ വയസ്സിളവ് അനുവദിച്ചിട്ടുണ്ട്. കൂടാതെ അങ്കണവാടി പ്രവർത്തി പരിചയം ഉളളവർക്ക് ഒരു വർഷത്തിന് ഒന്ന് എന്ന നിലയിൽ പരമാവധി 3 വർഷത്തെ വയസിളവുണ്ട്. കൂടുതൽ വിവരങ്ങള് മുളന്തുരുത്തി അഡിഷണൽ ഐ സി ഡി എസ് പ്രോജക്ട് ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭ്യമാണ്. ഫോൺ: 9188959750.അപേക്ഷകൾ ഐ സി ഡി എസ് മുളന്തുരുത്തി അഡീഷണൽ, പഴയ പഞ്ചായത്ത് കാര്യാലയം തിരുവാങ്കുളം 682305 എന്ന വിലാസത്തിൽ ജൂലൈ 31 വൈകിട്ട് 5 വരെ സ്വീകരിക്കും.

ഫിൽഡ്മാൻ ഒഴിവ് വന്നിരിക്കുന്നു , എറണാകുളം ജില്ലയിൽ ഒരു സംസ്ഥാന അർധ സർക്കാർ സ്ഥാപനത്തിൽ ഫിൽഡ് മാൻ (ഫിഷറീസ്) തസ്തികയിൽ 2 താത്കാലിക ഒഴിവുകൾ നിലവിലുണ്ട്.താൽപര്യമുളള ഉദ്യോഗാർഥികൾ ആഗസ്റ്റ് രണ്ടിനകം യോഗ്യത/ പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം സമീപത്തുളള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.എസ്.എസ്.എൽ.സി/തത്തുല്യ യോഗ്യത, സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ഫിഷർമാൻ തസ്തികയിൽ 2 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. പ്രായം 18-36. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസിളവ് ബാധകം.കൂടുതൽ വിവരങ്ങൾക്ക് 0484 2422458 എന്ന നമ്പറിൽ ബന്ധപ്പെടുക.

പഞ്ചകർമ്മ ഹെൽപ്പർ നിയമനം നടത്തുന്നു കോഴിക്കോട് പയ്യോളി താലൂക്ക് ആയുർവേദ ആശുപത്രിയിൽ പഞ്ചകർമ്മ ഹെൽപ്പർ (വനിത) തസ്തികയിലേക്ക് നിയമനം നടത്തുന്നു. ദിവസവേതന അടിസ്ഥാനത്തിൽ താത്കാലികമായാണ് നിയമനം.പ്രായപരിധി 18 നും 45 വയസ്സിനും മധ്യേ. ഏഴാം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത. പഞ്ചകർമ്മ കോഴ്സ് സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയത്തിനും മുൻഗണന ലഭിക്കും. താല്പര്യമുളളവർ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും, ബയോഡാറ്റയും ആധാർ കാർഡും സഹിതം ജൂലൈ 28 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണിവരെ പയ്യോളി താലൂക്ക് ആയുർവേദ ആശുപത്രിയിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്.

Leave a Reply