Thozhilvartha

കുടുംബശ്രീ ജില്ലാമിഷനിൽ വിവിധ ജില്ലകളിൽ ജോലി ഒഴിവുകൾ

കുടുംബശ്രീ ജില്ലാമിഷനിൽ വിവിധ ജില്ലകളിൽ ജോലി ഒഴിവുകൾ തൃശ്ശൂർ കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തിൽ പട്ടികവർഗ്ഗ മേഖലയിൽ നടപ്പിലാക്കുന്ന പദ്ധതി പ്രവർത്തനങ്ങൾക്കു വേണ്ടി ആനിമേറ്റർ തസ്തികയിലേക്ക് പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അതിരപ്പിളളി ,വരന്തരപ്പിള്ളി , എന്നിവിടങ്ങളിൽ ആണ് ഒഴിവുകൾ വന്നിരിക്കുന്നത്.ഗ്രാമപഞ്ചായത്തുകളിൽ. അപേക്ഷകർ എസ്എസ്എൽസി പാസായിരിക്കണം.പരമാവധി പ്രായം 2023 ജൂൺ 1ന് 40 വയസ്സ്. അപേക്ഷ, ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ നേരിട്ടോ, തപാൽ മുഖേനയോ ലഭ്യമാക്കേണ്ട അവസാന തിയ്യതി 31ന് വൈകീട്ട് 5 മണി.അപേക്ഷകൾ അയക്കേണ്ട വിലാസം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, രണ്ടാം നില, അയ്യന്തോൾ, തൃശ്ശൂർ 680003.
ഫോൺ നമ്പർ – 04872362517

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ അക്കൗണ്ടന്റ് നിയമനം നടത്തുന്നു.കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ തലശ്ശേരി ബ്ലോക്കിൽ തുടങ്ങുന്ന മൈക്രോ എന്റർപ്രൈസ് റിസോഴ്‌സ് സെന്ററിലേക്ക് അക്കൗണ്ടന്റിനെ താൽക്കാലികാ അടിസ്ഥാനത്തിൽ നിയമിക്കുന്നു.അപേക്ഷകർ തലശ്ശേരി ബ്ലോക്ക് പരിധിയിൽ താമസിക്കുന്നവരും എം കോം, ടാലി യോഗ്യതയുള്ളവരുമായിരിക്കണം. പ്രായപരിധി 22-45. കുടുംബശ്രീ അംഗങ്ങൾ, കുടുംബശ്രീ കുടുംബാംഗങ്ങൾ, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളായ വനിതകളുമായിരിക്കണം അപേക്ഷകർ. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതമുള്ള അപേക്ഷ ജൂലൈ 26ന് വൈകിട്ട് അഞ്ച് മണിക്കകം പിണറായി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ഓഫീസിൽ സമർപ്പിക്കണം.ഫോൺ: 0497 2702080.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top