കേരള പോലീസ് സ്റ്റേഷനുകളിൽ വോളണ്ടിയർ ആവാൻ അവസരം, പത്താം ക്ലാസ് പാസായ 25 വയസിനും 65 വയസിനും മധ്യേ പ്രായമുള്ളവർക്ക് വിവിധ പോലീസ് സ്റ്റേഷനുകളിൽ വോളണ്ടിയർ ജോലിക്ക് അപേക്ഷിക്കാം.18 വയസിന് മുകളിൽ പ്രായമുള്ള നിയമവിദ്യാർത്ഥികൾക്കും അപേക്ഷിക്കാൻ സാധിക്കും .സർവീസിലുള്ളവരും വിരമിച്ചവരുമായ അധ്യാപകർ, വിരമിച്ച സർക്കാർ ജീവനക്കാർ, എം.എസ്.ഡബ്ല്യൂ. വിദ്യാർത്ഥികൾ, അധ്യാപകർ, അങ്കണവാടി ജീവനക്കാർ, ഡോക്ടർമാർ, വിദ്യാർത്ഥികൾ, അഭിഭാഷകരായി എൻറോൾ ചെയ്യാത്ത നിയമ വിദ്യാർത്ഥികൾ, രാഷ്ട്രീയേതര എൻ.ജി.ഒകൾ, രാഷ്ട്രീയേതര ക്ലബുകൾ, സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾ തുടങ്ങിയവർക്കും അപേക്ഷിക്കാം.ദിവസവേതനദിശനത്തിൽ ആയിരിക്കും ജോലി പ്രതിദിനം 750 രൂപ ഓണറേറിയം ലഭിക്കുന്നതായിരിക്കും .നേരിട്ടുള്ള അഭിമുഖം വഴി ആണ് ജോലിക്ക് തിരഞ്ഞെടുക്കുന്നത് , ഫെബ്രുവരി അഞ്ചിനകം അപേക്ഷിക്കണം. സെക്രട്ടറി, കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, മുട്ടമ്പലം പി.ഒ എന്ന വിലാസത്തിൽ നൽകണം.Phone : 0481 257 2422
അതുപോലെ മറ്റു കേരളത്തിലെ മറ്റു ഒഴിവുകൾ
ടൂറിസം വകുപ്പിന് കീഴിൽ തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ വിവിധ ബീച്ചുകളിൽ ജോലി നോക്കുന്നതിനായി ദിവസക്കൂലി അടിസ്ഥാനത്തിൽ ലൈഫ് ഗാർഡുകളെ തെരഞ്ഞെടുക്കുന്നു. വിശദവിവരങ്ങളും അപേക്ഷാ ഫോമും ടൂറിസം വകുപ്പിലെ ജില്ലാ ഓഫീസുകളിൽ നിന്നും ലഭിക്കും. അപേക്ഷ അയക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 15 വൈകീട്ട് 5 മണിവരെ. വിശദവിവരങ്ങൾ www.keralatourism.org എന്ന സൈറ്റിൽ ലഭ്യമാണ്. ഫോൺ : 0471 2560419
ജില്ല പട്ടികജാതി/പട്ടിക വർഗ്ഗ മോട്ടോർ ട്രാൻസ്പോർട്ട് കമ്യൂണിക്കേഷൻ സെന്ററിലേക്ക് 6 മാസത്തേക്ക് ഡി.ടി.പി ഓപ്പറേറ്റർ കം ക്ലർക്ക് തസ്തികയിൽ നിയമനം നടത്തുന്നു. ജെ.ഡി.സി, കമ്പ്യൂട്ടർ പരിജ്ഞാനമുള്ള യോഗ്യരായ പട്ടികജാതി/പട്ടികവർഗ്ഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ ജനുവരി 30 ന് ഉച്ചയ്ക്ക് 12 ന് യോഗ്യത സർട്ടിഫിക്കറ്റുകളുമായി മാനന്തവാടി സബ്കളക്ടർ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം.
ഫോൺ: 04935 240535
എന്നിങ്ങനെ ഉള്ള ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നത് ആണ് ,