ഡിജിറ്റൽ റീ സർവ്വേ പൂർത്തീകരിച്ച ഭൂ ഉടമകൾക്ക് QR കോടോടുകൂടിയ പുതിയ പത്തക്ക നമ്പർ ഉള്ള റെവന്യു കാർഡ് നവംബർ മാസം മുതൽ വിതരണം ചെയ്യും. ATM കാർഡ് മാതൃകയിൽ ആയിരിക്കും ഈ കാർഡ് ഭൂ ഉടമകൾക്ക് നൽകുന്നത്. ഭൂമിയെ കുറിച്ചുള്ള വിവരങ്ങൾ ചേർത്ത QR കോടും കാർഡിനോടൊപ്പം ഉണ്ടായിരിക്കും.
റെവന്യു അപേക്ഷകൾ സമർപ്പിക്കുമ്പോൾ ഈ കാർഡ് നമ്പർ പ്രയോജനപ്പെടുത്താം. വരുമാന സെർറ്റിഫിക്കറ്റ് പോലെ ഉള്ളവ ലഭിക്കാനും ഈ കാർഡ് ഉപയോഗപ്പെടുത്താം. ഡിജിറ്റൽ സർവേയിലൂടെ ഭൂ രേഖകളിൽ ഒരു അന്തിമ തീരുമാനം എടുക്കും എന്നും റെവെന്റ് മന്ത്രി അറിയിച്ചു.
ഭൂമിയുടെ അതിരിതികളിൽ മാറ്റങ്ങൾ വരുത്താനായി ഇനി ആർക്കും അത്ര എളുപ്പത്തിൽ സാധ്യമാവില്ല. ഡിജിറ്റൽ റീസർവയിലൂടെ അത്തരം അതിരുത്തി സംശയങ്ങൾ ഇല്ലാതാക്കാനായി സാധിക്കും. ഡ്രോണുകളും ഏറ്റവും പുതിയ ടെക്നോളജിയും ഉപയോഗപ്പെടുത്തി ആയിരിക്കും റീസർവ്വേ നടത്തുന്നത്.
ഓരോ വ്യക്തികളുടെ അതിർത്തിയിലും കൃത്യമായി ഒരു ഡിജിറ്റൽ വേലി രൂപപ്പെടും. ഡിജിറ്റൽ റിസെർവയിലെ എല്ലാ വിവരങ്ങളും എന്റെ ഭൂമി എന്ന പോർട്ടലിലൂടെ അറിയാനായി സാധിക്കും. സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് പൂർണമായും ഡിജിറ്റൽ സർവ്വേ നടത്തുന്നത്.