ആരോഗ്യ സ്ഥാപനങ്ങളിലേക്ക് കരാറടിസ്ഥാനത്തിൽ ആയുർവേദ തെറാപിസ്റ്റ് നിയമനം നടത്തുന്നു ,നാഷണൽ ആയുഷ് മിഷൻ ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലേക്ക് കരാറടിസ്ഥാനത്തിൽ ആയുർവേദ തെറാപിസ്റ്റ് തസ്തികയിലേക്ക് ഏപ്രിൽ 28 ന് രാവിലെ 10.30 ന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. സർക്കാർ ഡി.എ.എം.ഇ അംഗീകരിച്ച തെറാപിസ്റ്റ് കോഴ്‌സ് യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. പ്രായം 40 കവിയരുത്. താത്പര്യമുള്ളവർ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോയുമായി കൽപ്പാത്തി ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ഓഫീസിൽ എത്തണം.
സീനിയർ റസിഡൻറ് താത്കാലിക നിയമനം നടത്തുന്നു എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിലേക്കായി സീനിയർ റസിഡന്റുമാരെ 70,000 രൂപ നിരക്കിൽ കരാർ അടിസ്ഥാനത്തിൽ 90 ദിവസത്തേക്ക് നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ ഏപ്രിൽ 25- ന് രാവിലെ 11- മുതൽ ഉച്ചയ്ക്ക് ഒന്നു വരെ യോഗ്യത, വയസ്, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവ തെളിയിക്കുന്ന ഒറിജിനൽ രേഖകൾ സഹിതം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ ഹാജരാകണം. പ്രവൃത്തിപരിചയം അഭികാമ്യം.
കളമശ്ശേരി ഗവ.ഐ ടി ഐ യിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു , കളമശ്ശേരി ഗവ.ഐ ടി ഐ യിൽ ഷീറ്റ് മെറ്റൽ വർക്കർ , മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്സ് അപ്ലയൻസസ് എസ്.സി, ഇടിബി, എം.യു, വി.കെ, എൽ.സി, എസ്.ഐ.യു.സി നാടാർ, ഒബിസി ട്രേഡുകളിൽ ഓരോ ജൂനീയർ ഇൻസ്ട്രക്ടറുടെ ഗസ്റ്റ് ഇൻസ്ട്രക്റ്റർ ഒഴിവുണ്ട്. മണിക്കൂറിന് 240 രൂപ നിരക്കിൽ പ്രതിമാസം 24000 രൂപ ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഏപ്രിൽ 20- ന് രാവിലെ 11 -ന് അസൽ രേഖകൾ സഹിതം കളമശ്ശേരി ഐടിഐയിൽ ഹാജരാകണം. .