Thozhilvartha

ദേശിയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ വിവിധ ജോലി ഒഴിവുകൾ.

ദേശിയ ആരോഗ്യ ദൗത്യത്തിനു കീഴിൽ ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിൽ സ്റ്റാഫ് നേഴ്‌സ്, അഡോളസെന്റ് ഹെൽത്ത് കൗൺസിലർ നിയമനം. സ്റ്റാഫ് നേഴ്‌സ് തസ്തികയിൽ സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്ന് ജി.എൻ.എം/ബി.എസ്.സി നേഴ്‌സിങ് എന്നിവയാണ് യോഗ്യത. കെ.എൻ.എം.സി രജിസ്‌ട്രേഷൻ നിർബന്ധം.17,000 രൂപയാണ് പ്രതിമാസ വേതനം. അഡോളസെന്റ് ഹെൽത്ത് കൗൺസിലർ തസ്തികയിൽ എം.എസ്.സി സൈക്കോളജി/എം.എ. സൈക്കോളജി, എം.എസ്.ഡബ്ല്യൂ മെഡിക്കൽ ആൻഡ് സൈക്ക്യാട്രി,

 

 

എം.എസ്.സി നേഴ്‌സിങ് (സൈക്ക്യാട്രി) എന്നിവയാണ് യോഗ്യത. ഒരു വർഷത്തെ പ്രവർത്തിപരിചയം നിർബന്ധം.പ്രതിമാസ വേതനം 14,000 രൂപ. ഇരുതസ്തികകൾക്കും 2023 ഏപ്രിൽ ഒന്നിന് 40 വയസ് കവിയരുത്.യോഗ്യരായവർ ആരോഗ്യ കേരളം വെബ്‌സൈറ്റിൽ ഓൺലൈൻ വഴി ഏപ്രിൽ 14 ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. വൈകി വരുന്ന അപേക്ഷകൾ നിരുപാധികം നിരസിക്കും. കൂടുതൽ വിവരങ്ങൾ www.arogyakeralam.gov.in ലഭിക്കുമെന്ന് ജില്ലാ പ്രോഗ്രാം മാനേജർ എൻ. എച്ച്.എംആരോഗ്യകേരളം അറിയിച്ചു.കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക്ക ,

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top