Thozhilvartha

kerala job vacancy today 17/10/2023: ഇന്ന് കേരളത്തിൽ വന്ന തൊഴിൽ അവസരങ്ങൾ

അംഗനവാടി വർക്കറായി ജോലി നേടാൻ അവസരം – Anganawadi Worker Job

kerala job vacancy today 17/10/2023: വനിതാ സിസ്റവുവികസന വകുപ്പ് ആലപ്പുഴയിൽ ജോലി നേടാൻ അവസരം. പട്ടണക്കാട് പ്രൊജക്റ്റ് പദ്ധതിയുടെ ഭാഗമായി വരുന്ന എഴുപുന്ന, തുറവൂർ എന്നിവിടങ്ങളിൽ ആണ് പുതിയ നിയമനം. ജോലിക്ക് അപേക്ഷിക്കേണ്ട പ്രായ പരിധി 18 മുതൽ 46 വയസ്സ് വരെ. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് പ്രായത്തിൽ ഇളവ് ലഭിക്കുന്നതാണ്.

അംഗനവാടി വക്കരായി അപേക്ഷിക്കാൻ വേണ്ട മിനിമം യോഗ്യത SSLC പാസായിരിക്കണം. അപേക്ഷ പൂരിപ്പിച്ച് പട്ടണക്കാട് ICDC പ്രൊജക്റ്റ് ഓഫീസിൽ നവംബർ എട്ടിന് വൈകുന്നേരം നാലിന് മുൻപ് സമർപ്പിക്കേണ്ടതാണ്. മുൻപ് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ ഇപ്പോൾ അപേക്ഷിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്കായി പ്രൊജക്റ്റ് ഓഫീസിൽ ബന്ധപെടണ്ടതാണ്.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ജോലി നേടാം – Employment Exchange Job

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി ജോലി നേടാൻ അവസരം. 30 ൽ പരം സ്വകാര്യ സ്ഥാപനങ്ങളിലേക്കാണ് ഇപ്പോൾ ജോലി നേടാൻ അവസരം. തൊഴിൽ മേളയുടെ നിരവധി പേർക്ക് ജോലി നേടാൻ സാധിക്കും. ഒക്ടോബര് മാസം 21 ന് ആറ്റിങ്ങൽ ഗവണ്മെന്റ് കോളേജിലാണ് തൊഴിൽ മേള സംഘടിപ്പിക്കുന്നത്. മേളയിൽ 2000 ത്തിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ട്.

മിനിമം യോഗ്യത +2 , ITI , Diploma , Degree , PG എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാം. ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 35 വയസ്സ്. ഉദ്യോഗാർത്ഥികൾ കുറഞ്ഞത് 6 ബിയോഡേറ്റ കോപ്പികൾ കയ്യിൽ കരുത്തേണ്ടതാണ്.

https://forms.gle/dUGrEUMPRrnbFesy7 മേളയിൽ പങ്കെടുക്കാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2992609

ഏഴാംക്ലാസ്സ് യോഗ്യത ഉള്ളവർക്ക് ജോലി – Scout and Guide Job

കേരള സംസ്ഥാന ഭാരത് സ്‌കൗട്ട് ആൻഡ് ഗായിഡിൽ നിരവധി തൊഴിൽ അവസരങ്ങൾ. ജോലിക് അപേക്ഷകാനുള്ള മിനിമം യോഗ്യത ഏഴാം ക്ലാസ്. വാച്ചർ കം കുക്ക് ജോലിക്ക് മിനിമം യോഗ്യത ഏഴാം ക്ലാസ് ആണ്. 16500 രൂപ മുതൽ 35700 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്. ജോലിക്ക് അപേക്ഷിക്കുന്നവർക്ക് പ്രായപരിധി 38 വയസ്സ്‌വരെ. പാചകത്തിൽ പ്രമുഖ സ്ഥാപനത്തിൽ 5 വര്ഷം എങ്കിലും പ്രവർത്തിച്ചു പരിചയം വേണം. 50 പേർക്കുള്ള ഭക്ഷണം സ്വന്തമായി പാചകം ചെയ്യാൻ അറിയണം.

© Thozhilvartha

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top