കേരളത്തിൽ വന്നിട്ടുള്ള വിവിധ സർക്കാർ ആശുപത്രിയിലെ നിരവധി ജോലി ഒഴിവുകൾ വന്നിരിക്കുന്നു , എറണാകുളം ജനറൽ ആശുപത്രി, ആശുപത്രി വികസന സമിതിയുടെ കീഴിൽ സീനിയർ ഡയാലിസിസ് ടെക്‌നീഷ്യൻ/ടെക്‌നോളജിസ്റ്റ്, ജൂനിയർ ഡയാലിസിസ് ടെക്‌നീഷ്യൻ/ടെക്‌നോളജിസ്റ്റ് എന്നീ തസ്തികളിൽ താൽക്കാലിക ഒഴിവ്. സീനിയർ ഡയാലിസിസ് ടെക്‌നീഷ്യൻ/ടെക്‌നോളജിസ്റ്റ് എന്ന തസ്‌തികയിലേക്ക് ആണ് ഒഴിവു വന്നിരിക്കുന്നത് ,യോഗ്യത ആയി ഡിഗ്രി/അംഗീകൃത സ്ഥാപനത്തിൽ നിന്നുളള ഡയാലിസിസ് ടെക്‌നീഷ്യൻ ഡിപ്ലോമ കോഴ്‌സ്, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്‌കേഷൻ, അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം.ഉണ്ടായിരിക്കാം .
ജൂനിയർ ഡയാലിസിസ് ടെക്‌നീഷ്യൻ/ടെക്‌നോളജിസ്റ്റ് തസ്തികയിലേക്ക് യോഗ്യതയായി ഡിഗ്രി/അംഗീകൃത സ്ഥാപനത്തിൽ നിന്നുളള ഡയാലിസിസ് ടെക്‌നീ്ഷ്യൻ ഡിപ്ലോമ കോഴ്‌സ്, പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ. ഉയർന്ന പ്രായപരിധി 40 വയസ്. (പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന).താത്പര്യമുളളവർ ഫോൺ നമ്പർ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്‌കാൻ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് മാർച്ച് എട്ടിനകം അയക്കണം.ഇ-മെയിൽ അയക്കുമ്പോൾ ആപ്ലിക്കേഷൻ ഫോർ ദി പോസ്റ്റ് ഓഫ് ഡയാലിസിസ് ടെക്‌നീഷ്യൻ സീനിയർ/ജൂനിയർ എന്ന് ഇ-മെയിൽ സബ്‌ജെക്ടിൽ വൃക്തമായി രേഖപ്പെടുത്തണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ഓഫീസിൽ നിന്നും ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ, തിരിച്ചറിയൽ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം.
ഫാർമസിസ്റ്റ് തസ്തികയിലേക്ക് ജോലി ഒഴിവു വന്നിരിക്കുന്നു തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 10 ന് വൈകിട്ട് 3.30 വരെ അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾ www.rcctvm.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,