മിൽമയിൽ ജോലി ഒഴിവുകൾ, വിവിധ ജില്ലകളിൽ അവസരം

0
84

ജില്ലാ റീജിയണൽ കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡിൽ കരാർ അടിസ്ഥാനത്തിൽ ‘കൺസൾട്ടന്റ്-മൊബൈൽ വെറ്ററിനറി ക്ലിനിക്ക്’ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.കൺസൾട്ടന്റ്-മൊബൈൽ വെറ്ററിനറി ക്ലിനിക് എന്ന തസ്തികയിലേക്ക് ആണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത് , കരാർ അടിസ്ഥാനത്തിൽ ആയിരിക്കും ഈ നിയമനം നടത്തുന്നത് . തിരുവനന്തപുരം – 1 കൊല്ലം – 1പത്തനംതിട്ട- 1ആലപ്പുഴ – 1 എന്നിങ്ങനെ ആണ് ഒഴിവുകൾ വന്നിരിക്കുന്നത് , ഓൺലൈൻ വഴി ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയുന്നത് ,

 

ഈ തസ്തികയിലേക്ക് മിനിമം യോഗ്യത ആയി വെറ്ററിനറി സയൻസിലും ആനിമൽ ഹസ്ബൻഡറിയിലും ബിരുദം വേണം , വലിയ അനിമൽ ക്ലിനിക്കൽ പ്രാക്ടീസിൽ 6 മാസത്തെ പരിചയം അഭികാമ്യം എന്നിവ ഉണ്ടായിരിക്കണം , അപേക്ഷകന് സാധുവായ കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം, തസ്തികയിലേക്ക് തിരഞ്ഞു എടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ശമ്പളഇനത്തിൽ സ്കെയിൽ 50000 രൂപ ലഭിക്കുന്നതായിരിക്കും , 01.01.2023-ന് 40 വയസ്സ് കവിയരുത് താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.milmatrempu.com എന്ന വെബ്‌സൈറ്റ് വഴി 10.02.2023-നോ അതിനുമുമ്പോ ഓൺലൈനായി അപേക്ഷിക്കണം.

Leave a Reply