ഭാരതത്തിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയാണ് 1956-ൽ സ്ഥാപിതമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ.
അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (ജനറലിസ്റ്റ്) ഒഴിവിലേക്ക് നിയമനം നടത്തുന്നു. കേരളത്തിൽ നിന്നും ഉള്ളവർക്ക് അപേക്ഷിക്കാം . ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയുന്ന പ്രായം 21 – 30 വയസ്സ് തികഞ്ഞിരിക്കണം , ( SC/ ST/ OBC/ LIC എംപോയീസ് തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും) , ഈ തസ്തികയിലേക്ക് പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാൻ കഴിയും , അപേക്ഷ ഫീസ് SC/ ST/ PWBD: 85 രൂപ മറ്റുള്ളവർ: 700 രൂപ അപേക്ഷ ഫീസ് ആയി നയിക്കേണ്ടത് ആണ് , അതുപോലെ ഈ തസ്തികയിലേക്ക് വിദ്യാഭ്യാസ യോഗ്യത ആയി ഏതെങ്കിലും ഒരു ബിരുദം , താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 ജനുവരി 31ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക,
കേരളത്തിൽ വന്നിട്ടുള്ള മറ്റൊരു ജോലി ഒഴിവുകൾ
കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ ( Calicut Employability Centre) തൊഴിലവസരം. ജില്ലയിലെ അഞ്ചിൽ കൂടുതൽ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച്ച 2023 ജനുവരി 21ന് രാവിലെ പത്ത് മണിക്ക് നടക്കും. ബിരുദം, ബി.കോം/ എം.കോം, പ്ലസ് ടു, എസ്.എസ്.എൽ.സി, ഗ്രാഫിക് ഡിസൈനിംഗ്, ഐ.ടി.ഐ ഡിപ്ലോമ (ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ്), കമ്പ്യൂട്ടർ പരിജ്ഞാനം തുടങ്ങിയ യോഗ്യതയുളളവർക്ക് പങ്കെടുക്കാം. താൽപര്യമുളള ഉദ്യോഗാർത്ഥികൾ അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകണം. പ്രായപരിധി 35 വയസ്