സ്പോർട്സ് സ്കൂളുകളിൽ ജോലി ഒഴിവുകൾ വിവിധ ജില്ലകളിൽ ആയി നിരവധി അവസരങ്ങൾ.കായിക യുവജനകാര്യാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ജി.വി. രാജാ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, കുന്നംകുളം (തൃശ്ശൂർ) സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലേക്ക് നിരവധി ജോലി അവസരങ്ങൾ പോസ്റ്റ് പൂർണ്ണമായും വായിക്കുക ജോലി നേടുക. ഷെയർ ചെയ്യൂ.
എന്നീ തസ്തികകളിൽ കായിക യുവജനകാര്യാലയത്തിനു കീഴിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
താല്പര്യം ഉള്ള ജോലി അന്വേഷകർ പൂരിപ്പിച്ച അപേക്ഷാഫോം ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം – 695 033 എന്ന വിലാസത്തിലോ dsyagok@gmail.com എന്ന മെയിലിലേക്കോ അയയ്ക്കാം.
ജൂൺ 19 വൈകീട്ട് അഞ്ചിനകം അപേക്ഷ ലഭിക്കണം. കൂടുതൽ വിവരങ്ങളും അപേക്ഷാഫോമും dsya.kerala.gov.in ൽ ലഭ്യമാണ്.
ഫോൺ: 0471-2326644,ജില്ലാ തിരുവനന്തപുരം
കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ ഒഴിവുള്ള വോളിബോൾ, ഫുട്ബോൾ, നെറ്റ്ബോൾ പരിശീലകർ, ജിം ട്രെയിനർ എന്നീ തസ്തികകളിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.അംഗീകൃത സർവകലാശാല ബിരുദം, ബന്ധപ്പെട്ട കായിക ഇനത്തിൽ എൻ.ഐ.എസ്. ഡിപ്ലോമ, രണ്ട് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് പരിശീലകർക്കു വേണ്ട യോഗ്യതകൾ. ജിം ട്രെയിനർ തസ്തികയിൽ പ്ലസ് ടു പാസായവരും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നും ഫിറ്റ്നെസ് ട്രെയിനിംഗിൽ ആറാഴ്ച്ചത്തെ സർട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കിൽ ഫിറ്റ്നെസ് ട്രെയിനിംഗിൽ അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള ഡിപ്ലോമയുള്ളവരും രജിസ്റ്റർ ചെയ്ത ജിമ്മിൽ ട്രെയിനറായി അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.അപേക്ഷകർക്ക് 2023 ജനുവരി ഒന്നിനു 40 വയസ് കവിയാൻ പാടില്ല. ജൂൺ 20നു രാവിലെ 11ന് കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.