കേരള സർക്കാർ സ്ഥാപനങ്ങളിൽ നിരവധി തസ്തികളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

0
8

പരീക്ഷ ഇല്ലാതെ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ, നിങ്ങളുടെ ജില്ലയിൽ തന്നെ ജോലി നേടാവുന്ന ഒഴിവുകൾ
കേരളത്തിൽ സർക്കാർ ജോലി അന്വേഷിക്കുന്നവർക്ക് വിവിധ ജില്ലകളിൽ ആയി ജോലി നേടാവുന്ന നിരവധി താത്കാലിക ജോലി ഒഴിവുകൾ നിങ്ങളുടെ ജില്ലകളിൽ തന്നെ ജോലി നേടാൻ അവസരം.

കോട്ടയം ജില്ലയിൽ ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി 2023-24 തീറ്റപ്പുൽ കൃഷി നടപ്പാക്കുന്നതിന് വേണ്ടി മാഞ്ഞൂർ ക്ഷീരവികസന യൂണിറ്റ് ഓഫീസിൽ കരാറടിസ്ഥാനത്തിൽ ഡയറി പ്രൊമോട്ടർ ഒഴിവിലേക്ക് നിയമനം നടത്തുന്നു. പതിനെട്ടിനും അൻപതിനും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ അപേക്ഷ തിരിച്ചറിയൽ കാർഡ്, എസ്.എസ്.എൽ.സി ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം ജൂൺ 19ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. അപേക്ഷകർക്കുള്ള ഇന്റർവ്യൂ കോട്ടയം ഈരയിൽകടവിലുള്ള ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ ജൂൺ 30ന് രാവിലെ 11.30 ന് നടക്കും. വിശദവിവരത്തിന് ഫോൺ: 04829 243878

ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് ജൂൺ മുതൽ ജൂലൈ 31 വരെ കടൽ രക്ഷാപ്രവർത്തനത്തിന് ഫിഷറീസ് വകുപ്പ് റസ്ക്യൂ ഗാർഡുമാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ജൂൺ 16ന് രാവിലെ 10.30ന് കണ്ണൂർ മാപ്പിളബേ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. കേരള മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ് അംഗീകരിച്ച മത്സ്യത്തൊഴിലാളികളും, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ പരിശീലനം ലഭിച്ചവരും, കണ്ണൂർ ജില്ലയിൽ സ്ഥിര താമസക്കാരുമായവർക്ക് പങ്കെടുക്കാം. കടൽരക്ഷാപ്രവർത്തനത്തിൽ പരിചയമുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച ബയോഡാറ്റ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് എന്നിവ സഹിതം എത്തുക.

കണ്ണൂർ ഗവ പോളിടെക്നിക്ക് കോളേജിൽ 2023-24 അധ്യയനവർഷത്തേക്ക് ട്രേഡ്സ്മാൻ-കാർപ്പന്ററി, സിവിൽ, വെൽഡിംഗ്, സ്മിത്തി, ഇലക്ട്രിക്കൽ, ടെക്സ്റ്റയിൽ, ഡെമോസ്ട്രറ്റർ-ഇലക്ട്രിക്കൽ, സിവിൽ, വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയ
മനം നടത്തുന്നു. ട്രേഡ്സ്മാൻ തസ്തികയിൽ ബന്ധപ്പെട്ട ട്രേഡിലുള്ള എൻ സി വി റ്റി സർട്ടിഫിക്കറ്റ്/ കെ ജി സി ഇ തത്തുല്യ സർട്ടിഫിക്കറ്റും മറ്റ് തസ്തികയിൽ ത്രിവത്സര ഡിപ്ലോമ സർട്ടിഫിക്കറ്റ്/ തത്തുല്യ സർട്ടിഫിക്കറ്റും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ബയോഡാറ്റ, മാർക്ക്ലിസ്റ്റ്, യോഗ്യത, പ്രവൃത്തിപരിചയം, അധിക യോഗ്യതയുണ്ടെങ്കിൽ അത് തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 20ന് രാവിലെ 10.30ന് കോളേജ് പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം

 

Leave a Reply