ജില്ലകളിൽ അങ്കണവാടികളിൽ വർക്കർ ഹെൽപ്പേർ ജോലി നേടാം

0
28

വിവിധ ജില്ലകളിൽ അങ്കണവാടി വർക്കർ ഹെൽപ്പർ നിയമനം നടത്തുന്നു പത്താം ക്ലാസ്സ്‌ തോറ്റവർക്കും ജയിച്ചവർക്കും ജോലി നേടാൻ അവസരം അങ്കണവാടികളിൽ ജോലി അന്വേഷിച്ചു നടക്കുന്നവന്ന് ഈ അവസരം ഉപയോഗപ്പെടുത്താം , കേരളത്തിലും മറ്റും വന്നിട്ടുള്ള നിരവധി ഒഴിവാക്കൽ ആണ് ഇത് , അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് പരിധിയിൽ വനിത ശിശുവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അങ്കണവാടികളിലെ ഒഴിവുള്ള വർക്കർ/ ഹെൽപ്പർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് പഞ്ചായത്തിൽ സ്ഥിര താമസമുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 18നും 46നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. അങ്കണവാടി വർക്കർ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി വിജയിച്ചിരിക്കണം.ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് എഴുത്തും വായനയും അറിഞ്ഞിരിക്കണം. എസ്.എസ്.എൽ.സി. വിജയിച്ചവർ ഹെൽപ്പർ തസ്തികയിലേയ്ക്ക് അപേക്ഷിക്കാൻ അർഹരല്ല.വിശദവിവരങ്ങൾക്ക് തെക്കാട്ടുശ്ശേരി പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0478 2523206.

 

കൊച്ചി അർബൻ – 3 ഐ സി ഡി എസ് പ്രോജക്ടിന്റെ പരിധിയിലുള്ള കൊച്ചി അങ്കണവാടി വർക്കർമാരുടേയും ഹെൽപ്പർമാരുടേയും നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും നിയമനം നടത്തുന്നതിനായി കൊച്ചി കോർപ്പറേഷനിൽ സ്ഥിരതാമസക്കാരും സേവനതത്പരരുമായ അപേക്ഷകർ മികച്ച ശാരീരിക മാനസിക ക്ഷമതയുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.അപേക്ഷകരുടെ പ്രായം 01.01.2023 ൽ 18 വയസ്സ് പൂർത്തിയാക്കേണ്ടതും, 46 വയസ്സ് കവിയാൻ പാടില്ലാത്തതുമാണ്. അപേക്ഷകൾ ഏപ്രിൽ 25-ന് വൈകിട്ട് അഞ്ചു വരെ കൊച്ചി അർബൻ – 3 ഐ.സി.ഡി.എസ് പ്രോജക്ടിൽ സ്വീകരിക്കും.അപേക്ഷയുടെ മാതൃക കൊച്ചി അർബൻ – 3 ഐ.സി.ഡി.എസ് പ്രോജക്ട്, കൊച്ചി കോർപ്പറേഷൻ, കൊച്ചി അർബൻ 3 ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലെ കോർപ്പറേഷന്റെ കീഴിലുള്ള 60 അങ്കണവാടി കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് കൊച്ചി അർബൻ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. കോർപ്പറേഷനിലെ ഡിവിഷനുകളിലെ സ്ഥിര താമസക്കാർ മാത്രം അപേക്ഷിക്കുക.
ഫോൺ നമ്പർ : 0484 2706695.

കൊടകര ഐസിഡിഎസ് പ്രോജക്റ്റ് പരിധിയിൽ വരുന്ന അളഗപ്പനഗർ പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ /ഹെൽപ്പർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അതാത് ഗ്രാമപഞ്ചായത്ത് നിവാസികളും 18 നും 46 നും ഇടക്ക് പ്രായമുള്ളവരും ആയിരിക്കണം. വർക്കർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പത്താംതരം പാസായവരും ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പത്താതരം പാസ്സാകാൻ പാടിലാത്തതുമാണ്. പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവ് അനുവദിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 13 ന് വൈകീട്ട് 5 മണിവരെ.ഫോൺ: 0480 2757593 കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,

Leave a Reply