Thozhilvartha

കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍ പരീക്ഷ ഇല്ലാതെ കേരള സര്‍ക്കാര്‍ ജോലികള്‍ നേടാം

കേരള സർക്കാർ താൽക്കാലിക ഒഴിവുകൾ PSC പരീക്ഷ ഇല്ലാതെ കേരള സർക്കാർ ഓഫീസുകളിൽ ജോലി ആഗ്രഹിക്കുന്നവർക്ക് നേരിട്ട് ഇന്റർവ്യൂ വഴി നേടാവുന്ന ജോലി ഒഴിവുകൾ
കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിൽ സെന്റർ ഫോർ കണ്ടിന്യൂയിങ് എജുക്കേഷൻ സെന്ററിൽ കരാർ അടിസ്ഥാനത്തിൽ അക്കൗണ്ടിങ് അസിസ്റ്റന്റുമാരെ നിയമിക്കുന്നു. യോഗ്യത: ബി കോം, കമ്പ്യൂട്ടർ പരിജ്ഞാനം (എം എസ് ഓഫീസ്, വേഡ്, എക്‌സൽ), ടാലി, ജി എസ് ടി ഫയലിങ് ചെയ്യാനുള്ള അറിവ്, ടി ഡി എസ് ഫയലിങ് ചെയ്യാനുള്ള അറിവ് അധിക യോഗ്യതയായി പരിഗണിക്കും, രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 35 വയസ്. താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 20ന് രാവിലെ 10 മണിക്ക് പ്രിൻസിപ്പൽ മുമ്പാകെ നേരിട്ട് ഹാജരാകണം. ഫോൺ: 0497 2780226.

ദേശീയ ആരോഗ്യ ഭൗത്യത്തിന്റെ കീഴിൽ അട്ടപ്പാടി മേഖലയിലെ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് സ്റ്റാഫ് നഴ്സ് തസ്തികയിൽ കരാറടിസ്ഥനത്തിൽ നിയമനം. ജനറൽ നഴ്സിംഗ് പരിശീലനം അല്ലെങ്കിൽ ബി.എസ്.സി നഴ്സിംഗ് പരിശീലനമാണ് യോഗ്യത. കെ.എൻ.എം.സി രജിസ്‌ട്രേഷൻ നിർബന്ധം. പ്രായപരിധി 2023 മാർച്ച് ഒന്നിന് 40 കവിയരുത്. താത്പര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പും ബയോഡാറ്റയുമായി മാർച്ച് 23 ന് ഉച്ചക്ക്് രണ്ടിനകം നേരിട്ടോ, തപാലായോ അപേക്ഷ നൽകണമെന്ന് ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. ഫോൺ- 0491-2504695

കാക്കനാട് സ്ഥിതി ചെയ്യുന്ന സൈനിക റസ്റ്റ് ഹൗസിൽ പാർട്ട് ടൈം തൂപ്പുകാരിയുടെ തസ്തികയിൽ മാസം 7000 രൂപ വേതന നിരക്കിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സൈനിക ക്ഷേമ ഓഫീസർ, സിവിൽ സ്റ്റേഷൻ, കാക്കനാട്, എറണാകുളം വിലാസത്തിലോ, നേരിട്ടോ മാർച്ച് 25 ന് മുമ്പ് ലഭിക്കണം. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2422239.

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top