ഇന്‍കം ടാക്സ് വകുപ്പില്‍ ജോലി -പത്താം ക്ലാസ് ഉള്ളവര്‍ക്കും അവസരം

0
8

കേന്ദ്ര സർക്കാരിന്റെ ഇൻകം ടാക്സ് വകുപ്പിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. Income Tax Department ഇപ്പോൾ Income Tax Inspector, Tax Assistant and Multi-Tasking Staff (MTS) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സും കായികപരമായി കഴിവും ഉള്ളവർക്ക് കേന്ദ്ര സർക്കാർ ഇൻകം ടാക്സ് വകുപ്പിൽ Income Tax Inspector, Tax Assistant and Multi-Tasking Staff (MTS) പോസ്റ്റുകളിലായി മൊത്തം 41 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് താപാൽ വഴി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കേന്ദ്ര സർക്കാർ വകുപ്പിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു.

 

പിന്നാക്ക വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർഥികൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളിൽ പെട്ട ഉദ്യോഗാർത്ഥികൾ വയസ്സ് ഇളവുലഭിക്കും , DoPT ഓഫീസ് മെമ്മോറാണ്ടം നമ്പർ.15012/3/84-Esttt-ൽ പരാമർശിച്ചിരിക്കുന്ന പ്രകാരം അസാധാരണ നേട്ടങ്ങളുള്ള കായികതാരങ്ങളുടെ കാര്യത്തിൽ ഉയർന്ന പ്രായപരിധിയിൽ അൺ റിസർവ്ഡ്/ഒബിസി ഉദ്യോഗാർത്ഥികൾക്ക് പരമാവധി 5 വർഷം വരെയും SC/ST ഉദ്യോഗാർത്ഥികൾക്ക് 10 വർഷം വരെയും ഇളവ് നൽകിയിട്ടുണ്ട്. അപേക്ഷകൾ അനുബന്ധം-II-ൽ നൽകിയിരിക്കുന്ന ഫോർമാറ്റിൽ സമർപ്പിക്കുകയും ഇൻകം ടാക്‌സ് അഡീഷണൽ കമ്മീഷണർ (അഡ്‌മൻ.), രണ്ടാം നില, ആയകർ ഭവൻ, 16/69, സിവിൽ ലൈൻസ്, കാൺപൂർ – 208 001 എന്ന വിലാസത്തിൽ തപാൽ മുഖേനയോ അല്ലെങ്കിൽ ഒന്നിനുള്ളിൽ കൈകൊണ്ടോ സമർപ്പിക്കണം ,

Leave a Reply