കേരളത്തിൽ വന്നിട്ടുള്ള സർക്കാർ സ്ഥാപനങ്ങളിലെ താത്കാലിക ജോലി ഒഴിവുകൾ കേരളത്തിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇതാ ഒരു സുവർണ്ണ അവസരം വന്നിരിക്കുന്നു , പത്താംക്ലാസ് മുതൽ ഉള്ളവർക്ക് അപേക്ഷിക്കാം
ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ കീഴിലെ പാട്യം ചെറുവാഞ്ചേരി ഡെ കെയർ സെന്ററിലേക്ക് ക്ലീനിങ് സ്റ്റാഫിനെ ഒരു വർഷത്തേക്ക് താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത ഏഴാം ക്ലാസ്. എഴുതാനും വായിക്കാനും അറിയണം. താൽപര്യമുള്ളവർ ജനുവരി 20ന് രാവിലെ 10 മണിക്ക് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ ചേമ്പറിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.
ഫോൺ: 0497 2734343.
ഇമെയിൽ: dmhpkannur@gmail.കോം
മഞ്ചേരി ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള എച്ച് എസ് എസ് ടി ( ജൂനിയർ) ഹിന്ദി അധ്യാപക തസ്തികയിലേക്ക് ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ ജനുവരി 12 ന് (വ്യാഴം) രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ വച്ച് നടക്കും . കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9074140870
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ റേഡിയോഗ്രാഫർ തസ്തികയിൽ കരാർ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 11ന് വൈകിട്ട് മൂന്നിനു മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രി കെ.എച്ച്.ആർ.ഡബ്ല്യു.എസ്.സി.റ്റി. സ്‌കാൻ യൂണിറ്റിൽ നടത്തും. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഉച്ചയ്ക്ക് 2.30 ന് മുൻപ് അഭിമുഖത്തിന് എത്തണം.
യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റു കളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.ഇൻ
വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ‘പരിരക്ഷ പദ്ധതി’ പ്രകാരം കരാർ അടിസ്ഥാനത്തിൽ കമ്മ്യൂണിറ്റി നഴ്സിനെ നിയമിക്കുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ളതും 45 വയസ് തികയാത്തതുമായ ഉദ്യോഗാർത്ഥികൾ ജനുവരി 16ന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
ഇരുമ്പുഴി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ്.ടി ജൂനിയർ (മാത്തമാറ്റിക്‌സ്) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജനുവരി 11 (ബുധൻ) രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടക്കും. ഫോൺ: 9745894348.
കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിംഗ് കോളേജിൽ ലൈബ്രേറിയൻ, സിസ്റ്റം മാനേജർ തസ്തികകളിലെ താൽക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി 17-ന് കോളേജിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾ കോളേജ് വെബ്‌സൈറ്റിൽ