ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിൽ ഫെബ്രുവരി 10ന് ഉച്ചയ്ക്ക് 2ന് കൂടിക്കാഴ്ച നടത്തുന്നു.
ഡോക്ടർ, പ്രൊജക്റ്റ് അസിസ്റ്റന്റ്, ഫ്രന്റ് ഓഫീസ് ആൻഡ് അക്കൗണ്ട്സ്, അക്കൗണ്ടന്റ്, മെർച്ചൻഡൈസർ, ഓഫീസ് സ്റ്റാഫ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ടാലി ട്രെയ്‌നർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ക്ലാർക്ക്, സ്റ്റുഡൻറ് കൗൺസലർ, ടെക്നിക്കൽ സപ്പോർട്, സെയിൽ പ്രൊമോട്ടർ, അസിസ്റ്റന്റ് ടെക്നിക്കൽ സ്റ്റാഫ്.മുകളിൽ കൊടുത്തിടുള്ള യോഗ്യതയുള്ളവർ റെസ്യുമെയുമായി തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടുക. ഫോൺ: 9446228282.
മെയിന്റനന്‍സ് ട്രൈബ്യൂണല്‍: കണ്‍സിലിയേഷന്‍ പാനലിലേക്ക് അപേക്ഷിക്കാം.മുതിര്‍ന്നവരുടെയും രക്ഷിതാക്കളുടെയും ക്ഷേമവും സംരക്ഷണവും ആക്ട് 2007 പ്രകാരം തിരൂര്‍ സബ്കളക്ടറുടെ കാര്യാലയത്തിലെ മെയിന്റനന്‍സ് ട്രൈബ്യൂണലിലെ പരാതികള്‍ തീര്‍പ്പാക്കുന്നതിനും അന്വേഷണം നടത്തുന്നതിനും രൂപീകരിക്കുന്ന കണ്‍സിലിയേഷന്‍ പാനലിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ മുതിര്‍ന്ന പൗരന്‍മാരുടെ/ ദുര്‍ബ്ബല വിഭാഗക്കാരുടെ ക്ഷേമം, വിദ്യാഭ്യാസം ആരോഗ്യം, ദാരിദ്ര്യ ലഘൂകരണം സ്ത്രീ ശാക്തീകരണം സാമൂഹ്യക്ഷേമം, ഗ്രാമവികസനം എന്നീ മേഖലകളില്‍ കുറഞ്ഞതു രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം ഉള്ളവരും തിരൂര്‍ മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെ പരിധിയില്‍ താമസിക്കുന്നവരും, പരാതിക്കാരുമായും എതിര്‍കക്ഷികളുമായും സൗഹാര്‍ദ്ദപരമായും വിവേചന രഹിതമായും ഇടപെടല്‍ നടത്താന്‍ പ്രാപ്തരുമായിരിക്കണം.അപേക്ഷകര്‍ വ്യക്തമായ ബയോഡാറ്റയും, സേവനമേഖലയിലെ പരിചയവും ഉള്‍പ്പെടുത്തി ബന്ധപ്പെട്ട രേഖകള്‍ ഉള്‍പ്പെടെ അപേക്ഷ ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ ഫെബ്രുവരി 10ന് വൈകിട്ട് 4 ന് മുമ്പായി നല്‍കണം.അപേക്ഷകള്‍ അയക്കേണ്ട വിലാസം: ജില്ലാ സാമൂഹിക നീതി ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍.പി.ഒ, മലപ്പുറം 676505.
ഫോണ്‍ നമ്പര്‍ 0483 2735324.
ചേർപ്പ് ഐസിഡിഎസ് പ്രോജക്റ്റ് പരിധിയിലെ പാറളം ഗ്രാമപഞ്ചായത്തിൽപെട്ട അങ്കണവാടികളിൽ നിലവിലുള്ളതും ഉണ്ടാകാൻ സാദ്ധ്യതയുള്ളതുമായ അങ്കണവാടി വർക്കറുടെയും ഹെൽപ്പറുടെയും സ്ഥിരം ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുവേണ്ടിയുള്ള സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.അപേക്ഷകർ പാറളം ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാരായ നാല്പത്തിയാറ് വയസു കഴിയാത്ത വനിതകളായിരിക്കണം . ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്എസ്എൽസി വിജയിച്ചിരിക്കാൻ പാടില്ല. എസ് സി, എസ് റ്റി, ഒബിസി വിഭാഗക്കാർക്ക് നിയമപരമായ വയസിളവ് ലഭിക്കും.
അപേക്ഷ ഫെബ്രുവരി 10 മുതൽ 24 വൈകിട്ട് 5 മണി വരെ ചേർപ്പ് ഐസിഡിഎസ് ഓഫീസിൽ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് ചേർപ്പ് ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസുമായി പ്രവൃത്തിസമയങ്ങളിൽ ബന്ധപെടാവുന്നതാണ്.
ഫോൺ 0487 2348388.