ആകാശവാണിയിലും മറ്റ് സ്ഥാപനങ്ങളിലും ജോലി നേടാം.

0
6

ആകാശവാണിയിലും മറ്റ് സ്ഥാപനങ്ങളിലും ജോലി നേടാം. ആകാശവാണി ദേവികുളം നിലയത്തിൽ അവതാരകരുടെ താത്കാലിക പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എഴുത്തുപരീക്ഷ, ശബ്ദ പരിശോധന, അഭിമുഖം എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്.
തിരഞ്ഞെടുക്കപ്പെടുന്നവരെ ആകാശവാണിയുടെ ആവശ്യാനുസരണം മാത്രമായിരിക്കും പരിഗണിക്കുക. ഇടുക്കി ജില്ലയിൽ സ്ഥിരതാമസമുളളവർ മാത്രമാണ് അപേക്ഷിക്കേണ്ടത്.അംഗീകൃത സർവകലാശാല ബിരുദമാണ് വിദ്യാഭ്യാസയോഗ്യത. അപേക്ഷകർക്ക് പ്രക്ഷേപണ യോഗ്യമായ ശബ്ദം, ഉച്ചാരണശുദ്ധി, മലയാളം, ഇംഗ്ലീഷ് ഭാഷകൾ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ്, സമകാലിക സംഭവങ്ങൾ, കല, സാഹിത്യം, സംസ്‌കാരം മുതലായവയിൽ ധാരണ എന്നിവ ഉണ്ടായിരിക്കണം. ഹിന്ദി, തമിഴ് ഭാഷകളിൽ പരിജ്ഞാനം അഭികാമ്യം.അപേക്ഷാ ഫീസ് ജിഎസ്ടി ഉൾപ്പെടെ 354 രൂപയാണ്. ഡിമാൻഡ് ഡ്രാഫ്റ്റായോ ഓൺലൈനിലോ ഫീസടക്കാം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാക്കനാടുള്ള സിഇപിഇസെഡ് ശാഖലയിലാണ് ഓൺലൈനായി തുക അടക്കേണ്ടത്. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, പ്രായം, വിദ്യാഭ്യാസയോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ, അപേക്ഷാ ഫീസ് ഓൺലൈനായി അടച്ചതിന്റെ രേഖ അല്ലെങ്കിൽ ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവ സഹിതം ദേവികുളം നിലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ജൂലൈ ഏഴാണ്.അപേക്ഷകരുമായി ബന്ധപ്പെടാനുള്ള ഫോൺ നമ്പർ നിർബന്ധമായും അപേക്ഷയിൽ സൂചിപ്പിക്കണം. അപേക്ഷ അയക്കാനുള്ള വിലാസം: പ്രോഗ്രാം മേധാവി, ആകാശവാണി, ദേവികുളം -685613. ബാങ്ക് വിവരങ്ങൾ താഴെ പറയും പ്രകാരമാണ്. അക്കൗണ്ട് പേര്: പിബിബിസി റെമിറ്റൻസ് എസി, അക്കൗണ്ട് നമ്പർ: 10295186492, ഐഎഫ്എസ്‌സി: SBIN0009485, എംഐസിആർ കോഡ്: 682002015, ശാഖ: സിഇപിഇസെഡ്, കാക്കനാട്. കൂടുതൽ അറിയാൻ നേരിട് ബന്ധപെടുക ,

 

 

Leave a Reply