മെഗാ തൊഴിൽ മേളകൾ വഴി വിവിധ ജില്ലകളിൽ ജോലി നേടാൻ അവസരംമെഗാ തൊഴിൽ മേള
കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് മെഗാ തൊഴിൽ മേള ജൂൺ 24 ന് കോഴിക്കോട് ഗവ.എഞ്ചിനീയറിങ് കോളേജിൽ നടക്കും. നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിൽ ഇന്റർ ലിങ്കിങ്ങ് ഓഫ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചസ് എന്ന കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായാണ് തൊഴിൽ മേള നടക്കുന്നത്. 50 ൽ പരം കമ്പനികൾ 2000 ത്തോളം വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. എസ്എസ്എൽസി, പ്ലസ് ടു, ബിരുദം,ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവർക്കാണ് അവസരം.പങ്കെടുക്കാൻ ആഗഹിക്കുന്ന ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി ജൂൺ 24ന് രാവിലെ 9.30 ന് വെസ്റ്റ് ഹില്ലിലെ ഗവ. എഞ്ചിനീയറിങ്ങ് കോളേജിൽ എത്തണം. പേര് മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നതിന് ഇതോടൊപ്പമുള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് NCS പോർട്ടലിൽ റജിസ്റ്റർ ചെയ്യാവുന്നതാണ്. അല്ലെങ്കിൽ ഇതോടൊപ്പമുള്ള ഗൂഗിൾ ഫോം ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം .
വയനാട് തൊഴിൽ മേള വയനാട്ജി ല്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ജൂൺ 24 ന് രാവിലെ 9.30 മുതൽ മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജിൽ മെഗാ തൊഴിൽമേള നടക്കും.ജില്ലയിലേയും ജില്ലക്ക് പുറത്ത് നിന്നുള്ളതുമായ 24 തൊഴിൽ ദാതാക്കൾ മേളയിൽ പങ്കെടുക്കും. നഴ്സ്, ഫാർമസിസ്റ്റ്, മാനേജർ, സെയിൽസ്, അക്കൗണ്ടിംഗ് തുടങ്ങിയ മേഖലകളിലായി ഡിഗ്രി, പോളി ഡിപ്ലോമ, ഐ.ടി.ഐ, എസ്.എസ്.എൽ.സി, എം.ബി.എ, ബി.ബി.എ, ജി.എൻ.എം, ബി.എസ്.സി നേഴ്സിംഗ്, ഡി.ഫാം, ബി.ഫാം എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി ആയിരത്തിലധികം അവസരങ്ങൾ മേളയിൽ ലഭ്യമാകും