Thozhilvartha

ഉദ്യോഗ് 2023 ജോബ് ഫെയർ, ജൂൺ മാസത്തിൽ തൊഴിൽ മേള വഴി വിവിധ ജില്ലകളിൽ ജോലി

ഉദ്യോഗ് ജോബ് ഫെയർ വഴി വിവിധ ജില്ലകളിൽ ജോലി ഒഴിവുകൾ, നിങ്ങളുടെ ജില്ലയിലും ജോലി ഒഴിവുകൾജോലി അന്വേഷിക്കുക ആണോ എങ്കിൽ ഇതാണ് സുവർണ്ണാവസരം നിങ്ങളുടെ ജില്ലകളിൽ തന്നെ തൊഴിൽ നേടാൻ അവസര വന്നിരിക്കുന്നു

എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും മൂക്കന്നൂർ ബാലനഗർ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സഹകരണത്തോടെ ജൂൺ 24ന് ഉദ്യോഗ് 2023 എന്ന പേരിൽ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. ബാലനഗർ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് മൂക്കന്നൂരിൽ നടക്കുന്ന ജോബ് ഫെയറിൽ 35ൽ അധികം ഉദ്യോഗദായകർ പങ്കെടുക്കുന്നുണ്ട്.കൂടാതെ 2000ൽകൂടുതൽ ഒഴിവുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്, പാരാമെഡിക്കൽ തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ജോബ് ഫെയറിൽ പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ എൻ.സി.എസ് പോർട്ടലിൽ ഇവന്റ്സ് ആൻഡ് ജോബ് ഫെയേഴ്സ് എന്ന ഓപ്ഷനിൽ രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 0484 2427494.

മെഗാ തൊഴിൽ മേള 24 ന്മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എകസ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ 24 ന് രാവിലെ 10 മണി മുതൽ വളാഞ്ചേരി കെ ആർസ് ശ്രീനാരായണ കോളേജിൽ വെച്ച് സ്വകാര്യ മേഖലയിലെ മുപ്പതോളം ഉദ്യോഗദായകരെ പങ്കെടുപ്പിച്ച് കൊണ്ട് മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ 24 ന് രാവിലെ 10 മണിക്ക് കോളേജിൽ ഹാജരാവണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.വിവരങ്ങൾക്ക് ഫോൺ : 0483 2734737, 8078428570

ജൂൺ 24-ന് മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ ‘ദിശ 2023’ തൊഴിൽ മേള ആലപ്പുഴ ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ 24-ന് മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ ‘ദിശ 2023’ തൊഴിൽ മേള നടത്തും. 20 പ്രമുഖ സ്വകാര്യ സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കും. പ്ലസ് ടു/ ഐ.ടി.ഐ./ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം എന്നീ യോഗ്യതയുള്ള 35 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് മേളയിൽ പങ്കെടുക്കാം.താത്പര്യമുള്ളവർ ജൂൺ 21 ന് മാവേലിക്കര ടൗൺ എംപ്ലോയ്മെന്റ് എകസ്ചേഞ്ചിലെത്തി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0477-2230624, 8304057735

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top