പരീക്ഷ ഇല്ലാതെ കേരള സർക്കാർ ഓഫീസുകളിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് നേരിട്ട് ഇന്റർവ്യൂ വഴി നേടാവുന്ന നിരവധി സർക്കാർ താത്കാലിക ജോലി ഒഴിവുകൾ വന്നിരിക്കുന്നു നേരിട്ട് നടത്തുന്ന അഭിമുഖം വഴി തിരഞ്ഞു എടുക്കുന്നത് ആണ്.(Kerala Government Temporary Job Vacancy)
ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുഖേന നടപ്പാക്കുന്ന സ്‌നേഹധാര പദ്ധതിയിൽ, പഞ്ചകർമ്മ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ദിവസ വേതനാ അടിസ്ഥാനത്തിലാണ് നിയമനം.അപേക്ഷകർ ഡി എ എം ഇ അംഗീകൃത തെറാപ്പിസ്റ്റ് കോഴ്‌സ് പാസായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം ഫെബ്രുവരി ആറ് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്തിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
കണ്ണൂർ ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ രണ്ട് പാർട്ട് ടൈം സാനിറ്റേഷൻ വർക്കർമാരെ നിയമിക്കുന്നു. താൽപര്യമുള്ളവർ ഫെബ്രുവരി 13ന് രാവിലെ 10 മണിക്ക് ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കണം. പ്രായപരിധി 50 വയസ് കവിയരുത്. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഫോൺ: 9048180178.
കോട്ടയം ജില്ലയിൽ പട്ടികജാതി വികസന വകുപ്പിന് കീഴിൽ വിവിധ ഗ്രാമപഞ്ചായത്തുകളിലെ വിജ്ഞാൻവാടിയിൽ താത്കാലികമായി കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നു. കങ്ങഴ, ചിറക്കടവ്, കറുകച്ചാൽ, നെടുംകുന്നം, പൂഞ്ഞാർ തെക്കേക്കര എന്നിവിടങ്ങളിലാണ് നിയമനം. അതത് ഗ്രാമപഞ്ചായത്തുകളിൽ താമസമാക്കിയ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 21 നും 45 നും വയസിന് ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്ലസ്ടുവാണ് വിദ്യാഭ്യാസ യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. താത്പര്യമുള്ളവർ അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഫെബ്രുവരി എട്ടിന് രാവിലെ 11 ന് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നേരിട്ട് ഇന്റർവ്യൂവിന് ഹാജരാകണം. വിശദവിവരത്തിന്ഫോൺ: 0481 2562503 .
സൈനിക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള കെക്സ്കോൺ ഓഫീസിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് തസ്തികയിൽ വിമുക്ത ഭടന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിരുദവും പ്രവൃത്തി പരിചയവും. അപേക്ഷകൾ വിലാസം, ഫോൺ നമ്പർ, ഇമെയിൽ, യോഗ്യത തെളിയിക്കുന്ന പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ ഫെബ്രുവരി നാലിനു വൈകിട്ട് അഞ്ചിനു മുമ്പ് kexcon.planproject@gmail.com എന്ന ഇമെയിൽ ലഭിക്കണം.
ഫോൺ: 0471 2320772/2320771
ചാവക്കാട് താലൂക്ക് കാട്ടുപുരം ശ്രീ വേട്ടയ്ക്കൊരുമകൻ ക്ഷേത്രം പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത ധർമ്മസ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശവാസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ ഫെബ്രുവരി 28ന് വൈകീട്ട് 5 മണിക്ക് മുൻപായി തിരൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫിസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസലോ ഗുരുവായൂർ ഡിവിഷൻ ഇൻസ്‌പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടുക.
എന്നിങ്ങനെ ഉള്ള ഒഴിവുകൾ ആണ് വന്നിരിക്കുനട് കുടുതൽ അറിയാൻ വീഡിയോ കാണുക ,