കുടുംബശ്രീയിൽ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ.

0
6

കുടുംബശ്രീയിൽ ഉൾപ്പെടെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ, നേരിട്ടുള്ള ജോലികൾ
കുടുംബശ്രീ കമ്യൂണിറ്റി കൗൺസിലിംഗ് എജ്യൂക്കേറ്റേഴ്സ് നിയമനം നടത്തുന്നു കാസർകോട് കുടുംബശ്രീ കമ്മ്യൂണിറ്റി കൗസിലിംഗ് എജ്യുക്കേറ്റേർസിനെ ഓണറേറിയം : അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത ബിരുദാനന്തര ബിരുദം/ സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം. അപേക്ഷകർ കുടുംബശ്രീ അംഗമായിരിക്കണം. ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് മുൻഗണന. മഞ്ചേശ്വരം ബ്ലോക്ക് പരിധിയിൽ താമസിക്കുന്ന കന്നഡ/മലയാളം ഭാഷയിൽ പ്രാവീണ്യമുളളവർക്കാണ് അവസരം.
അഭിമുഖം ജൂൺ 15ന് രാവിലെ 10.30ന് സിവിൽ സ്റ്റേഷനിലെ കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽ.

പ്രതീക്ഷാ ഭവനിൽ നിയമനം മലപ്പുറം ജില്ലയിൽ തവനൂർ പ്രതീക്ഷാഭവനിൽ മൾട്ടി ടാസ്ക് പ്രൊവൈഡർ (8 ഒഴിവുകൾ), സൈക്കോളജിസ്റ്റ് (1 ഒഴിവ്) തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ് വിജയിച്ചവർക്ക് മൾട്ടി ടാസ്ക് പ്രൊവൈഡർ തസ്തികകളിലേക്കും സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് സൈക്കോളജിസ്റ്റ് തസ്തികയിലേക്കും അപേക്ഷിക്കാം. സമൂഹത്തോട് പ്രതിബദ്ധതയുള്ള, സേവന തൽപരരായവരായിരിക്കണം അപേക്ഷകർ. സമാന തസ്തികയിൽ മുൻപരിചയമുളളവർക്ക് മുൻഗണന ലഭിക്കും. താൽപര്യമുളളവർ hr.kerala@hlfppt.org എന്ന മെയിൽ അഡ്രസ്സിലേക്ക് ജൂൺ 16 ന് മുമ്പ് ബയോഡാറ്റ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് 0494 269 9050, pratheekshabhavanthavanur@gmail.com

ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുളള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) യിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: പ്ല, മലയാളത്തിലും (ഇൻസ്ക്രിപ്റ്റ്) ഇംഗ്ലീഷിലും ടൈപ്പിംഗ് വേഗത, ഇൻ ഡിസൈൻ സോഫ്റ്റ്വെയറിൽ പ്രവീണ്യം എന്നിവ വേണം. അപേക്ഷകൾ ബയോഡാറ്റ, പ്രവൃത്തിപരിചയം എന്നിവ സംബന്ധിച്ച രേഖകൾ സഹിതം ജൂൺ 17 നു മുൻപായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി., വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ അയക്കണം. അഭിമുഖം, പ്രായോഗിക പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരെഞ്ഞെടുപ്പ്.

ദേശീയാരോഗ്യ ദൗത്യം മലപ്പുറം ആർ.ബി.എസ്.കെ കോ ഓർഡിനേറ്റർ തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി ജൂൺ 16. കൂടുതൽ വിവരങ്ങൾ 8589009577,8589009377 എന്നീ ഫോൺ നമ്പറുകളിലും ആരോഗ്യ കേരളത്തിന്റെ www.arogyakeralam.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും.

Leave a Reply