കോളജിൽ ഓഫീസ് അറ്റൻഡന്റ്, സ്വീപ്പർ കം സാനിട്ടറി വർക്കർ, വാച്ച്മാൻ തുടങ്ങി ജോലി ഒഴിവുകൾ.കോളേജ് ഉൾപ്പെടെ കേരളത്തിൽ വന്നിട്ടുള്ള താത്കാലിക ജോലി ഒഴിവുകൾ വന്നിരിക്കുന്നു എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മലയാളം) (കാറ്റഗറി നമ്പർ: 255/2021), ഹൈസ്കൂൾ ടീച്ചർ (നാച്വറൽ സയൻസ് (കാറ്റഗറി നമ്പർ 384/2020) തസ്തികകളിലേക്കുള്ള അഭിമുഖം ജൂൺ 14, 15, 16 തീയതികളിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ എറണാകുളം ജില്ലാ മേഖലാ ഓഫിസിൽ നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്ത് നിശ്ചിത സമയത്ത് ഹാജരാക്കേണ്ടതാണ്.
പൂക്കോട്ടൂർ ഗവ. ഹായർസെക്കൻഡറി സ്കൂളിൽ ഒഴിവുള്ള എച്ച്.എസ്.എസ്.ടി എക്കണോമിക്സ് (നീനിയർ), എച്ച്.എസ്.എസ്.ടി കൊമേഴ്സ് (ജൂനിയർ) തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ജൂൺ 15 (വ്യാഴം) രാവിലെ 10 ന് ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടക്കും. ഫോൺ: 0483 2771999
ആലപ്പുഴ, എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലെ ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പിനു കീഴിലുളള വിവിധ ഇ.എസ്.ഐ സ്ഥാപനങ്ങളിലെ അലോപ്പതി വിഭാഗം മെഡിക്കൽ ഓഫീസർമാരുടെ ഒഴിവുകളിലേക്കും, ഇനി ഉണ്ടാകാൻ സാധ്യതയുളള ഒഴിവുകളിലേക്കും കരാർ വ്യവസ്ഥയിൽ താത്കാലിക നിയമനം നടത്തുന്നതിന് വാക്-ഇൻ-ഇൻറർവ്യൂ.പങ്കെടുക്കുവാൻ താത്പര്യമുളള എം.ബി.ബി.എസ് ഡിഗ്രിയും, ടിസിഎംസി രജിസ്ട്രേഷനും ഉളള ഉദ്യോഗാർത്ഥികൾ cru.czims@kerala.gov.in ഇ-മെയിൽ വിലാസത്തിലേക്ക് ഇ-മെയിൽ വിലാസം, ഫോൺ നമ്പർ എന്നിവയടങ്ങിയ ബയോഡാറ്റ ജൂൺ 15-ന് വൈകിട്ട് അഞ്ചിന് മുമ്പായി സമർപ്പിക്കണം.
ഐ.എച്ച്.ആർ.ഡി മോഡൽ കോളേജ് മീനങ്ങാടിയിൽ മാത്തമാറ്റിക്സ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂൺ 16 ന് രാവിലെ 10 ന് കോളേജ് ഓഫീസിൽ നടക്കും. ഫോൺ: 8547005077.