കേരള സർക്കാരിന്റെ കീഴിൽ വരുന്ന നിരവധി സ്ഥാപനങ്ങളിൽ ജോലി നേടാൻ അവസരം, ഓഫീസ്, ആശുപത്രിയിൽ, മറ്റു സ്ഥാപനങ്ങളിലുമായി താത്കാലിക, സ്ഥിര ജോലി അവസരങ്ങൾ വന്നിരിക്കുന്നു നേരിട്ടു നടക്കുന്ന അഭിമുഖം വഴി ഉദ്യോഗാർത്ഥികളെ തിരഞ്ഞു എടുക്കും ,
ഡിജിറ്റൽ സർവെ ജോലികൾ പൂർത്തിയാക്കുന്നതിനായി കരാർ അടിസ്ഥാനത്തിൽ ഹെൽപർമാരെ തെരഞ്ഞെടുക്കുന്നതിനായുള്ള അഭിമുഖം ഫെബ്രുവരി 1,2,4 തിയതികളിലായി കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. 2022 ഒക്ടോബർ 30 ന് നടത്തിയ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് അഭിമുഖം. രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ച് വരെയുമാണ് സമയം. ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂ കാർഡുകൾ തപാലായി അയച്ചിട്ടുണ്ട്. വിവരങ്ങൾ എന്റ ഭൂമി പോർട്ടലിൽ (http://entebhoomi.kerala.gov.in) അപ്‌ലോഡ് ചെയ്തിട്ടുമുണ്ട്. കാർഡ് ലഭിച്ചിട്ടില്ലാത്തവർ കളക്ട്രേറ്റിലെ ദക്ഷിണ മേഖലാ സർവെ ജോയിന്റ് ഡയറക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോൺ: 04712731130
തൃശ്ശൂർ ജില്ല പഞ്ചായത്ത്, ജില്ല പട്ടികജാതി വികസന ഓഫീസർ മുഖേന നടപ്പിലാക്കുന്ന അഭ്യസ്തവിദ്യരായ പട്ടികജാതി യുവജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ ജോലി പരിശീലന പദ്ധതിയിലേക്ക് പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗാർഥി- കളിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു. ബി എസ് സി നഴ്സിംഗ് (വനിതകൾക്ക് 200), ബിടെക് (സിവിൽ) യോഗ്യതയുള്ളതും, തൃശ്ശൂർ ജില്ല പഞ്ചായത്ത് പരിധിയിൽ സ്ഥിര താമസക്കാരുമായവർക്ക് അപേക്ഷിക്കാം.
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളെ കരാർ വ്യവസ്ഥയിൽ സർക്കാർ സ്ഥാപനങ്ങളിൽ പരിശീലനത്തിനായി നിയമിക്കും. പ്രതിമാസം 10,000/- രൂപ ഓണറേറിയം. ജാതി, വിദ്യാഭ്യാസയോഗ്യത സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ആധാർ കാർഡ്, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജില്ല പട്ടികജാതി വികസന ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്. പ്രായപരിധി 22-30 വയസ്.അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി: ഫെബ്രുവരി 6 തിങ്കളാഴ്ച വൈകിട്ട് 5 മണി. ഫോൺ: 0487 2360381.
കണ്ണൂർ : പിണറായി സി എച്ച് സിയിൽ ലാബ് ടെക്‌നീഷ്യനെ നിയമിക്കാൻ ജനുവരി 30ന് ഉച്ചക്ക് 12 മണിക്ക് വാക് ഇൻ ഇന്റർവ്യു നടത്തും. പി എസ് സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവുക. ഫോൺ: 04902382710
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റേഡിയോതെറാപ്പി ടെക്നോളജിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തും. ഇതിനായുള്ള വാക് ഇൻ ഇന്റർവ്യൂ ഫെബ്രുവരി 2ന് നടക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
കോട്ടയം യിൽ ജില്ലാ നിർമ്മിതി കേന്ദ്രത്തിൽ ക്ലാർക്ക് / അക്കൗണ്ടന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. ബികോം, ടാലി, പിജി ഡി.സി.എ ആണ് യോഗ്യത. രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം. 35 വയസാണ് പ്രായപരിധി. യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഫെബ്രുവരി 3 ന് രാവിലെ 11 ന് ജില്ലാ നിർമിതി കേന്ദ്രത്തിന്റെ പൂവൻതുരുത്തിലുള്ള ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ ഹാജരാകണം.
ജെ.പി.എച്ച്.എൻ നിയമനം ,സ്റ്റാഫ് നഴ്‌സ് നിയമനം ,റെസ്പിറേറ്ററി തെറാപ്പിസ്റ്റ് നിയമനം എന്നിങ്ങനെ ഉള്ള നിയമനം നടത്തുന്നു ,