വനിതാ ശിശുവികസന വകുപ്പിന് കീഴിൽ വിധവാ സംഘം എന്ന സന്നദ്ധ സംഘടനയുടെ കീഴിലുള്ള ഷെൽട്ടർ ഹോമിലേക്ക് കരാർ അടിസ്ഥാനത്തിൽ സെക്യൂരിറ്റി, കുക്ക്, പ്യൂൺ നിയമനം നടത്തുന്നു.സെക്യൂരിറ്റിയായി പ്രവർത്തന പരിചയമുള്ള 30 നും 35 നും മധ്യേ പ്രായമുള്ളവർക്ക് സെക്യൂരിറ്റി തസ്തികയിലേക്ക് അപേക്ഷിക്കാം.കുക്കിംഗ് ജോലി പത്താം ക്ലാസാണ് യോഗ്യത. എഴുത്തും വായനയും അറിയാവുന്ന ഭക്ഷണം പാകം ചെയ്യുന്നതിൽ പരിജ്ഞാനമുള്ള 25 നും 55 നും ഇടയിൽ പ്രായമുള്ളവർക്ക് കുക്ക് തസ്തികയിലേക്കും അപേക്ഷിക്കാം പ്യൂൺ ജോലി പത്താംക്ലാസ് യോഗ്യതയുള്ള 25 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് പ്യൂൺ തസ്തികയിലേക്കും അപേക്ഷിക്കാം.അപേക്ഷകർ സ്ത്രീകളായിരിക്കണം. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം മെയ് എട്ടിന് ഒറ്റപ്പാലം ബ്ലോക്ക് ഓഫീസിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസിൽ നേരിട്ടെത്തണം. ഫോൺ: 9846517514
പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ വെങ്ങാനൂരിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലിൽ വാർഡൻ തസ്തികയിലേക്കുള്ള താത്കാലിക നിയമനത്തിനായി അഭിമുഖം നടത്തുന്നു.യോഗ്യത എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. ഉയർന്ന യോഗ്യതയും വാർഡൻ തസ്തികയിൽ മുൻ ജോലി പരിചയമുള്ളവർക്കും മുൻഗണന ലഭിക്കും.താത്പര്യമുള്ള വനിതാ ഉദ്യോഗാർത്ഥികൾ മെയ് എട്ടിന് രാവിലെ 10.30ന് അതിയന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.യോഗ്യതയും ജോലിപരിചയവും തെളിയിക്കുന്ന രേഖകൾ ഇന്റർവ്യൂ സമയത്ത് ഹാജരാക്കണം. പട്ടികജാതി വിഭാഗത്തിലുള്ളവർ ജാതി തെളിയിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കണം.
ദേശീയ ആരോഗ്യ ദൗത്യത്തിൻറെ കീഴിലുള്ള വിവിധ ആരോഗ്യസ്ഥാപനങ്ങളിൽ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു.യോഗ്യത ജിഎൻഎം/ ബി എസ് സി നഴ്സിങ്ങ് കൂടാതെ കേരള നഴ്സസ്സ് മിഡ് വൈവ്സ് കൗൺസിൽ രജിസ്ട്രേഷൻ. രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും.പ്രായപരിധി 40 വയസ്സിൽ താഴെ. വിവിധ തസ്തികകളിലേക്കുള്ള അപേക്ഷകൾ മേയ് 12ന് വൈകിട്ട് 5 മണിക്ക് മുൻപായി ആരോഗ്യകേരളം തൃശൂർ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. വിവരങ്ങൾക്കായി സന്ദർശിക്കുക www.arogyakeralam.gov.in