പത്താം ക്ലാസ്സ് മുതൽ യോഗ്യത മുതൽ നിങ്ങളുടെ നാട്ടിൽ ജോലി നേടാവുന്ന താത്കാലിക ജോലി ഒഴിവുകൾ വന്നിരിക്കുന്നു , ക്ലീനിംഗ് സ്റ്റാഫ് ജോലി പത്താം ക്ലാസ് യോഗ്യതയിൽ,താത്കാലിക നിയമനം നടത്തുന്നു
തൃപ്പൂണിത്തുറ ആസ്ഥാന ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് ദിവസ വേതനാ അടിസ്ഥാനത്തിൽ ഒരു ക്ലീനിംഗ് സ്റ്റാഫിനെ നിയമിക്കുന്നു.പത്താം ക്ലാസ് യോഗ്യത,പ്രായപരിധി 40 വയസിൽ കവിയരുത്. തൃപ്പൂണിത്തുറ നഗരസഭാ പരിധിയിൽ സ്ഥിരതാമസമുളളവർക്ക് മുൻഗണന. നിശ്ചിത യോഗ്യതയുളളവർ മെയ് 12-ന് രാവിലെ 11-ന് തിരിച്ചറിയൽ കാർഡ്, യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി വാക്-ഇൻ-ഇന്റർവ്യൂവിന് സൂപ്രണ്ടിന്റെ ചേമ്പറിൽ ഹാജരാകണം.
വിവിധ ഗ്രാമപഞ്ചായത്തുകളിലാണ് എന്യൂമറേറ്റർ നിയമനം നടത്തുന്നു ചിറ്റൂർ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിലേക്ക് 11-ാമത് കാർഷിക സെൻസസ് വാർഡ് തല ഡാറ്റ ശേഖരണത്തിന് എന്യൂമറേറ്റർമാരെ നിയമിക്കുന്നു. പട്ടഞ്ചേരി, മുതലമട, എരുത്തേമ്പതി ഗ്രാമ പഞ്ചായത്തുകളിലാണ് നിയമനം. യോഗ്യത പ്ലസ് ടു/തത്തുല്യം.ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കാൻ അറിയണം. താത്പര്യമുള്ളവർ മെയ് 10 ന് വൈകിട്ട് അഞ്ചിനകം അസൽ സർട്ടിഫിക്കറ്റ് സഹിതം ചിറ്റൂർ മിനി സിവിൽ സ്റ്റേഷനിലെ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൽ എത്തണമെന്ന് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ അറിയിച്ചു. വാർഡിന് പരമാവധി 3600 രൂപ ഹോണറേറിയം ആയി ലഭിക്കുന്നതും ആണ് , താല്പര്യമുള്ളവർ നേരിട്ട് ബന്ധപ്പടുക്ക ,ഫോൺ: 04923 291184.
കമ്പനി സെക്രട്ടറി ജോലി ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു , തിരുവനന്തപുരം ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ കമ്പനി സെക്രട്ടറി തസ്തികയിൽ ഈഴവ വിഭാഗത്തിന് സംവരണം ചെയ്ത ഒരു താത്കാലിക ഒഴിവുണ്ട്. Institute of Company Secretarles of India യിൽ അംഗത്വമുള്ളവരും 2023 ജനുവരി 1ന് 30 വയസ് കവിയാത്തവരുമായവർക്ക് അപേക്ഷിക്കാം. മാസം 25,000 രൂപയാണ് ശമ്പളം.ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി മെയ് 18 നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുളള NOC ഹാജരാക്കണം. കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,