ജനറൽ ആശുപത്രിയിൽ വിവിധ ജില്ലകളിൽ ജോലി നേടാം സർക്കാർ ജോലികളും ഇപ്പോൾ നേടാം , എറണാകുളം ജനറൽ ആശുപത്രി, സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് സ്റ്റാഫ് നഴ്സ് എസ്.ഐ.സി.യു തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ഗവ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡിഗ്രി/ഡിപ്ലോമ, കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ, എസ്.ഐ.സി.യു പ്രവൃത്തി പരിചയം. ഉയർന്ന പ്രായപരിധി 40 വയസ് പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന.താത്പര്യമുളള ഉദ്യോഗാർഥികൾ ഫോൺ നമ്പർ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് ഏപ്രിൽ 22-ന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം. ഇ-മെയിൽ അയക്കുമ്പോൾ ആപ്ലിക്കേഷൻ ഫോർ ദി പോസ്റ്റ് ഓഫ് സ്റ്റാഫ് നഴ്സ് ടു എസ്.ഐ.സി.യു എന്ന് ഇ-മെയിൽ സബ്ജക്ടിൽ വ്യക്തമായി രേഖപ്പെടുത്തണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾ ഓഫീസിൽ നിന്നും ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻറെ ഒറിജിനൽ, തിരിച്ചറിയൽ രേഖകൾ എന്നിവയും അവയുടെ ഫോട്ടോ കോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖ പരിക്ഷയ്ക്ക് ഹാജരാകണം.
ആംബുലൻസ് ഡ്രൈവർ നിയമനം തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവറെ ദിവസ വേതനാ ടിസ്ഥാനത്തിൽ നിയമിക്കുന്നു. എച്ച്.എം.സി വഴിയാണ് നിയമനം. പ്രതിദിന വേതനം 583 രൂപ. ഡ്രൈവിംഗ് ലൈസൻസ് (ഹെവി), അഞ്ച് വർഷത്തെ പ്രവർത്തി പരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ ഏപ്രിൽ 19 മൂന്ന് മണിയ്ക്കകം ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അപേക്ഷ സമർപ്പിക്കണമെന്ന് സൂപ്രണ്ട് ഇൻ ചാർജ് അറിയിച്ചു. ഏപ്രിൽ 20, 2 മണി മുതലാണ് ഇന്റർവ്യൂ. കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക