Thozhilvartha

ജോലി അന്വേഷിക്കുന്നവരാണോ നിങ്ങൾ ? നാഷണൽ ആയുഷ് മിഷനിൽ വിവിധ അവസരങ്ങളുണ്ട്

ജോലി അന്വേഷിക്കുന്നവരാണോ നിങ്ങൾ ? എങ്കിലൊന്ന് ശ്രദ്ധിക്കൂ. നാഷണല്‍ ആയുഷ് മിഷന്‍ തൃശൂർ ഭാരതീയ ചികിത്സാ വകുപ്പ് – ഹോമിയോപ്പതി വകുപ്പിന് കീഴിലുളള പബ്ലിക്ക് ഹെല്‍ത്ത് പ്രോഗ്രാം പദ്ധതിയിലേക്ക് മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ – പാലിയേറ്റീവ് നേഴ്‌സ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. ഉയര്‍ന്ന പ്രായപരിധി 2025 ജനുവരി 1 ന് 40 വയസ്സ് കവിയരുത്.

അപേക്ഷ ഫോം, ബയോഡാറ്റ, ഫോട്ടോ, സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖ ഇവയുടെയെല്ലാം സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ സഹിതം തൃശ്ശൂര്‍ രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ ജനുവരി 10 ന് വൈകീട്ട് 5 നകം തപാല്‍ വഴിയോ നേരിട്ടോ അപേക്ഷ ലഭിക്കണം.ഇന്റവ്യൂ തീയ്യതി പിന്നീട് അറിയിക്കും.

അപേക്ഷകര്‍ കവറിന് പുറത്ത് തസ്തികയുടെ പേര് നിര്‍ബന്ധമായും എഴുതിയിരിക്കണം.യോഗ്യതയെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ക്കുമായി നോട്ടിഫിക്കേഷൻ സന്ദര്‍ശിക്കുക. എല്ലാവരിലേക്കും എത്തിക്കുക.

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top