ടൂറിസം വകുപ്പിൽ ജോലി ഒഴിവുകൾ

0
36

ടൂറിസം വകുപ്പിനു കീഴിൽ തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ വിവിധ ബീച്ചുകളിൽ ജോലി നോക്കുന്നതിനായി ദിവസക്കൂലി അടിസ്ഥാനത്തിൽ ലൈഫ് ഗാർഡുകളെ തെരഞ്ഞെടുക്കുന്നതിനായി അർഹരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 10 ദിവസത്തെ പരിശീലനം നൽകുന്നതും പ്രതിദിനം 730 / – രൂപ വേതനം നൽകുന്നതാണ്, നിയമനം തികച്ചും താൽക്കാലികമായിരിക്കും. അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി 15-02-2023 , വൈകിട്ട് 5 മണിവരെ. ഫിഷർമാൻ വിഭാഗം 2 ജനാൽ വിഭാഗം 2 ജനാൽ എന്നിങ്ങനെ ഉള്ള ഒഴിവിലേക്ക് ആണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത് , ഏഴാം സ്റ്റാൻഡേർഡ് പാസ്സായിരിക്കണം. കൂടാതെ ഫിഷറീസ് ഡിപ്പാർട്ട്മെന്റിൽ നിന്നും കടലിൽ നീന്താൻ അറിയാവുന്ന ആളാണെന്നും ,ഫിഷർമാൻ ആണെന്നും തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം ,എസ്.എസ്.എൽ.സി പാസ്സായിരിക്കണം. സ്കൂൾ കോളേജ് കായിക മത്സരങ്ങളിൽ നിന്നലിൽ സംസ്ഥാന തലത്തിൽ പങ്കെടുത്തിട്ടുള്ളർ ആയിരിക്കണം, കടലിൽ നീന്താൻ അറിയണം. എന്നിങ്ങനെ ആണ് യോഗ്യതകൾ ഓരോ തസ്തികയിലേക്കും ,

അപേക്ഷാ ഫോറം ടൂറിസം വകുപ്പിന്റെ തിരുവനന്തപുരം ആസ്ഥാന കാര്യാലയത്തിലും തിരുവനന്തപുരം , എറണാകുളം മേഖലാ ഓഫീസുകളിലും സൗജന്യമായി ലഭ്യമാണ് . ടൂറിസം വകുപ്പിന്റെ വെബ് സൈറ്റായ www.keralatourism.org യിലും ഫോം ലഭ്യമാണ് . ലൈഫ് ഗാർഡായി തെരഞ്ഞെടുക്കപ്പെടുന്നതിന് ഇതിനു മുമ്പ് എപ്പോഴെങ്കിലും അപേക്ഷ സമർപ്പിച്ചിട്ടുള്ളവരും പുതിയ അപേക്ഷ നൽകേണ്ടതാണ്പൂരിപ്പിച്ച അപേക്ഷകൾ അവസാന തീയതിക്കു മുൻപ് ലഭിക്കത്തക്ക വിധത്തിൽ അതാത് മേഖലാ ജോയിന്റ് ഡയറക്ടർമാർക്ക് അയക്കേണ്ടതാണ് . അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 15-02-2023 വൈകിട്ട് അഞ്ച് മണി. നിശ്ചിത തീയതിക്ക് ശേഷം ലഭിയ്ക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിയ്ക്കുന്നതല്ല, കൂടുതൽ വിവരങ്ങൾ അറിയാൻ വെബ്സൈറ്റ് സന്ദർശിക്കുക.

 

Leave a Reply