Kerala Government Job Vacancy October 4, 2023
ഡ്രൈവർ കം അറ്റൻഡന്റ് ജോലി നേടാം
തിരുവനന്തപുരം : വൈലോപ്പിളളി സംസ്കൃതി ഭവന്റെ ഓഫീസിലേക്ക് ഡ്രൈവർ കം അറ്റൻഡന്റിന്റെ താത്കാലിക പാനൽ തയ്യാറാക്കുന്നു. 18 നും 50 വയസിനും ഇടയിൽ പ്രായവും പത്താം ക്ലാസ് പാസ് യോഗ്യതയുമുള ഉദ്യോഗാർഥികൾ ഒക്ടോബർ നാലിനു രാവിലെ 9.30 ന് നന്തൻകോട് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ബയോഡേറ്റയും പത്താം ക്ലാസ്, ഡ്രൈവിംഗ് ലൈൻസ്, ആധാർ കാർഡ് എന്നിവയുടെ അസൽ സർട്ടിഫിക്കറ്റ്, പോലീസ് സ്റ്റേഷനിൽ നിന്നും തൊഴിൽ അനുമതി രേഖ എന്നിവയുമായി കൂടിക്കാഴ്ചയ്ക്കായി നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04712311842.
പത്തനംതിട്ട : ഇലന്തൂർ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേനയിലെ ആറ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാർക്കും അപേക്ഷിക്കാം. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന യൂസർ ഫിയുടെ 90 ശതമാനം തുക പ്രതിഫലമായി നൽകും. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ഏഴു ദിവസത്തിനകം പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം. പ്രായപരിധിയില്ല.
കോൺടാക്ട് : 0468 2362037.
Also Read: ഗുരുവായൂർ ക്ഷേത്രത്തിൽ താത്കാലിക ജോലി ഒഴിവുകൾ
ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻറ് എൻജിനീയർ നിയമനം
മലപ്പുറം : മഞ്ചേരി സർക്കാർ മെഡിക്കൽ കോളജിൽ ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻറ് എൻജിനീയർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. B.Tech ബയോമെഡിക്കൽ എൻജിനീയറിങ് ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ അഞ്ചിന് വൈകീട്ട് അഞ്ചിന് മുമ്പ് careerbiomed2021@gmail.com എന്ന ഇ- മെയിലിലേക്ക് അപേക്ഷകൾ സമർപ്പിക്കണം. മൊബൈൽ നമ്പർ നിർബന്ധമായും ഉൾപ്പെടുത്തണം. അധിക യോഗ്യതയുള്ളവർക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണനയുണ്ട്..
കോട്ടക്കൽ വനിതാ പോളിയിൽ നിയമനം നടത്തുന്നു
മലപ്പുറം : കോട്ടക്കൽ ഗവ. വനിതാ പോളിടെക്നിക്ക് കോളേജിൽ ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് ബ്രാഞ്ചിലേക്ക് ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്സ്മാൻ, ഗസ്സക്ചറർ ഇൻ മെക്കാനിക്കൽ എൻജിനീയറിങ് എന്നീ | തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഗസ്സക്ചറർ ഇൻ മെക്കാനിക്കൽ എൻജിനീയറിങ് തസ്തികയിലേക്ക് ഒന്നാം ക്ലാസ്സ് റഗുലർ ബി.ടെക്ക് ഇൻ മെക്കാനിക്കൽ എൻജിനീയറിങ് (അധ്യാപക പ്രവൃത്തി പരിചയം അഭികാമ്യം) ആണ് യോഗ്യത. ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്സ്മാൻ എന്നീ തസ്തികയിലേക്ക് റഗുലർ ITI / KGCE | THSLC എന്നിവയാണ് യോഗ്യത. താത്പര്യമുളള ഉദ്യോഗാർഥികൾ ഒക്ടോബർ നാലിന് രാവിലെ 9.30ന് കോളേജ് ഓഫീസിൽ വച്ച് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.
ഫോൺ: 0483 2750790.
താൽക്കാലിക നിയമനം
വയനാട് എഞ്ചിനീയറിംഗ് കോളേജിൽ സെക്യൂരിറ്റി, ഇലക്ട്രീഷ്യൻ കം പമ്പ് ഓപ്പറേറ്റർ, പമ്പ് ഓപ്പറേറ്റർ, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു.
സെക്യുരിറ്റി യോഗ്യത – SSLC, ഡ്രൈവിംഗ് ലൈസൻസ് അഭികാമ്യം, വിമുക്ത ഭടന്മാർക്ക് മുൻഗണന നൽകും.
ഇലക്ട്രീഷ്യൻ കം പ്ലംബർ- SSLC, ITI, വയർമാൻ ലൈസൻസ്, മുൻ പരിചയം അഭികാമ്യം.
| പമ്പ് ഓപ്പറേറ്റർ – വാട്ടർ ട്രീറ്റ്മെന്റ് സിസ്റ്റം കൈകാര്യം ചെയ്യുന്നതിൽ മുൻ പരിചയം. കോളേജിന് അടുത്തുള്ളവർക്ക് മുൻഗണന നൽകും.
| ഓഫീസ് അസിസ്റ്റന്റ് – പ്രീഡിഗ്രി/പ്ല, ടൈപ്പ് റൈറ്റിംഗ് മലയാളം, കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം, മുൻപരിചയം അഭികാമ്യം. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 3 ന് രാവിലെ 10 ന് കോളേജ് പി. ടി. എ ഓഫീസിൽ നടക്കുന്ന കുടിക്കാഴ്ചയ്ക്ക് ഹാജരാകണം.
വാക്ക് ഇൻ ഇന്റർവ്യൂ 6ന്
കണ്ണൂർ : കണ്ണപുരം ഗ്രാമപഞ്ചായത്തിന് കീഴിലെ കണ്ണപുരം ബഡ്സ് സ്പെഷ്യൽ സ്കൂളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ടീച്ചർ, സ്പീച്ച് തെറാപ്പിസ്റ്റ് എന്നിവരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 6ന് രാവിലെ 10.30ന് കണ്ണപുരം ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.
ഫോൺ: 0497 2860234.
താൽക്കാലിക നിയമനം
കണ്ണൂർ : പട്ടികജാതി വികസന വകുപ്പിന് കീഴിലെ മാടായി ഗവ. ഐ ടി ഐ ബോയ്സ് ഹോസ്റ്റലിൽ കെയർ ടേക്കർ, നൈറ്റ് വാച്ച് മാൻ, ഫുൾടൈം സ്വീപ്പർ എന്നീ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. കെയർ ടേക്കർ – പ്ല/ പ്രീഡിഗ്രി അല്ലെങ്കിൽ തത്തുല്യം. കേരള സംസ്ഥാന പിന്നോക്ക സാമൂഹ്യ ക്ഷേമ വകുപ്പിന്റെ അംഗീകാരമുള്ള ഏതെങ്കിലും ചൈൽഡ് കെയർ സ്ഥാപനത്തിൽ ഒരു വർഷം ജോലി ചെയ്ത പരിചയം. പ്രായപരിധി 35 – 55 വയസ്.
നൈറ്റ് വാച്ച്മാൻ – ഏഴാം ക്ലാസ് പാസ്. പ്രായം 18-55 വയസ്.
ഫുൾടൈം സ്വീപ്പർ – ഏഴാം ക്ലാസ് പാസ്. (ബിരുദധാരി ആയിരിക്കരുത്). പ്രായപരിധി 35 55 വയസ്.
താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഒക്ടോബർ നാലിന് രാവിലെ 10 മണിക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം.
ഫോൺ: 0495 2371451.