Employment Exchange latest job vacancy 2023:- കേരളത്തിൽ ജോലി അന്വേഷിച്ചു നടക്കുന്നവർക് ഇതാ കേരളത്തിൽ ഉടനീളം ജോലി ഒഴിവു വന്നിരിക്കുന്നു , സ്വകാര്യ കമ്പിനികളിൽ ജോലി നേടാവുന്നത് ആണ് , ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 2023 മാർച്ച് 10 ന് രാവിലെ 10.30 മുതൽ എടപ്പാൾ വട്ടംകുളം ഐ.എച്ച്. ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസസിൽ വെച്ച് തൊഴിൽ മേള സംഘടിപ്പിക്കുന്നു. ഐ.എച്ച്. ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, എടപ്പാൾ വട്ടംകുളം ആണ് നടക്കുന്നത് , 20 ൽ പരം സ്വകാര്യ കമ്പനികളിൽ നിന്നായി ആയിരത്തോളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താൽപര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം രാവിലെ 10.30 ന് വട്ടംകുളം ഐ.എച്ച്. ആർ.ഡി കോളേജിൽ ബയോഡാറ്റ സഹിതം ഹാജരാവണം. വിവരങ്ങൾക്ക് ഫോൺ : 0483-2734737, 8078428570.
എംപ്ലോയബിലിറ്റി സെന്റർ വഴി തൊഴിലവസരം ഇന്റർവ്യൂ 2023 മാർച്ച് 8 ന് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 2023 മാർച്ച് 8-ാം തീയതി 4 കമ്പനികളിൽ വന്നിട്ടുള്ള ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേദിവസം 10 മണിക്ക് കൊല്ലം എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരേണ്ടതാണ്.
താത്കാലിക അധ്യാപക ഒഴിവ്തി വന്നിരിക്കുന്നു രുവനന്തപുരം, പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളേജിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിഭാഗത്തിൽ ഒഴിവുള്ള അധ്യാപക തസ്തികയിൽ താത്കാലിക നിയമനത്തിനായി 8ന് അഭിമുഖം നടത്തും. എം എ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് / എം എ ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദത്തിന് 55 ശതമാനം മാർക്കും നെറ്റ് യോഗ്യതയുമുള്ളവർക്ക് പങ്കെടുക്കാം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം മാത്രം യോഗ്യതയുള്ളവരെ പരിഗണിക്കും. യോഗ്യതയുള്ള അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേ ദിവസം രാവിലെ 10ന് കോളേജ് ഓഫീസിൽ ഹാജരാകണം.
പി.ആർ.ഒ താത്കാലിക നിയമനം
കേരള സർക്കാരിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി (കേരള)) യിൽ പബ്ലിക് റിലേഷൻസ് ഓഫീസറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഒരു ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.scertkerala.gov.in