Thozhilvartha

ഗസ്റ്റ് ഇൻസ്ട്രക്ടർ, ഡ്രൈവർ എന്നിവരെ ആവശ്യമുണ്ട്

സർക്കാരിന് കീഴിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ. നിങ്ങൾക്കിതാ നിരവധി അവസരങ്ങൾ.

ഹരിത കർമ്മ സേന വാഹനത്തിനും ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവറെ ആവശ്യമുണ്ട്.

തലനാട് ഗ്രാമ പഞ്ചായത്തിൽ ഔദ്യോഗിക വാഹനം ഓടിക്കുന്നതിനും, അവശ്യസമയങ്ങളിൽ ഹരിത കർമ്മ സേന വാഹനത്തിനും ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് ഡ്രൈവറെ ആവശ്യമുണ്ട്.

പ്രായ പരിധി 18-41,

യോഗ്യത: ഏഴാം ക്ലാസ്.

എൽ.എം.വി. ഡ്രൈവിംഗ് ലൈസൻസ്, മൂന്നു വർഷത്തെ പ്രവൃത്തി പരിചയം എന്നിവ വേണം. തലനാട് ഗ്രാമ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന. ജനുവരി 22 വൈകിട്ട് അഞ്ചുമണിവരെ അപേക്ഷ സ്വീകരിക്കും.

കൂടുതൽ വിവരങ്ങൾക്കു തലനാട് ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം.

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

പളളിക്കത്തോട് ഗവ ഐടിഐയിൽ ഇലക്ടീഷ്യൻ, മെക്കാനിക് ഓട്ടോ ഇലക്ടിക്കൽ ആൻഡ് ഇലക്ടോണിക്‌സ് എന്നീ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ ഓരോ ഒഴിവിലേക്ക് ജനുവരി 17ന് രാവിലെ 10.30 ന് കൂടിക്കാഴ്ച നടത്തും. ഈഴവ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. ഈ വിഭാഗത്തിൽപ്പെട്ടവരുടെ അഭാവത്തിൽ ജനറൽ വിഭാഗത്തിലുളളവരെ പരിഗണിക്കും.

ബന്ധപ്പെട്ട എൻജിനീയറിങ് ട്രേഡിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താൽപര്യമുളളവർ അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. വിശദ വിവരങ്ങൾ ഫോൺ: 0481-2551062, 6238139057.

34 thoughts on “ഗസ്റ്റ് ഇൻസ്ട്രക്ടർ, ഡ്രൈവർ എന്നിവരെ ആവശ്യമുണ്ട്”

  1. എനിക്ക് ഇൻട്രസ്റ്റ് ഉണ്ട് ഈ ജോലിക്ക് ഞാൻ വയനാട്ടിൽ താമസിക്കുന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top