കേന്ദ്ര സേനയിൽ ജോലി അനേഷിക്കുന്നവർക്ക് ഇതാ സുവർണ അവസരം വന്നിരിക്കുന്നു , ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ (ബിഎസ്എഫ്) കോൺസ്റ്റബിൾ (ട്രേഡ്സ്മാൻ) തസ്തികയിൽ 1284 ഒഴിവുണ്ട്. പുരുഷന്മാർ-1220, സ്ത്രീകൾ- 64 എന്നിങ്ങനെയാണ് അവസരം. കോബ്ലർ, ടെയ്ലർ, പ്ലംബർ, പെയിന്റർ, ഇലക്ട്രീഷ്യൻ, പമ്പ് ഓപ്റേറ്റർ, ഡ്രാഫ്റ്റ്സ്മാൻ, അപ്ഹോൾസർ, ടിൻസ്മിത്ത്, കുക്ക്, വാട്ടർ കാരിയർ, വാഷർമാൻ, ബാർബർ, സ്വീപ്പർ, എന്നിങ്ങനെ ആണ് ഒഴിവുകൾ ആണ് വന്നിരിക്കുന്നത് , ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായം: 18-25 വയസു വരെ ആണ് അതുപോലെ യോഗ്യത പത്താം ക്ലാസ് ഉണ്ടായിരിക്കണം , കേന്ദ സേനയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു അവസരം താനെ ആണ് , എഴുത്തു പരീക്ഷ , ശാരീരിക പരിശോധന കായിക ക്ഷമത എന്നിവ പരിശോധിച്ച് ആയിരിക്കും തസ്തികയിലേക്ക് നിയമിക്കുന്നത് , ( SC/ ST/ OBC/ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും , ഈ തസ്തികയിലേക് തിരഞ്ഞു എടുക്കപെടുന്ന ഉദ്യോഗാർത്ഥികൾക്ക് ശമ്പള സ്കെയിൽ 21700-69100. രൂപ ശമ്പള ഇനത്തിൽ ലഭിക്കുന്നത് ആണ് , ബിഎസ്എഫിന്റെ വെബ്സൈറ്റിൽ വിശദമായ വിജ്ഞാപനം പ്രസിദ്ധീകരിച്ച് ഒരു മാസത്തിനകം ഓൺലൈനായി അപേക്ഷിക്കണം. ഔദ്യോദിക വെബ്സൈറ്റ് വഴി ആപേക്ഷികം ,
Advertisement
അതുപോലെ കേരളത്തിൽ ജോലി അന്വേഷിക്കുന്നവർക്ക് നേരിട്ട് അപേക്ഷിക്കാൻ കഴിയുന്ന ഒരു ഒഴിവു ആണ് ഇത് ,
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. രണ്ട് ഒഴിവ്. യോഗ്യത: എം.ബി.ബി.എസ്. വേതനം: 45,000 രൂപ. ആറുമാസ കാലയളവിലേക്കാണ് നിയമനം. താല്‍പ്പര്യമുള്ളവര്‍ വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 7 ന് രാവിലെ 10.30ന് എറണാകുളം മെഡിക്കല്‍ സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യുയില്‍ പങ്കെടുക്കണം. അന്നേദിവസം രാവിലെ 9 മുതല്‍ 10 വരെയാണ് രജിസ്‌ട്രേഷന്‍. സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍: 0484 2754000.