Employment exchange job opportunities in kerala: എൻജിനീയറിങ് കോളേജിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് വിവിധ ഒഴിവുകളിലേക്ക് ജോലി അന്വേഷകാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഇൻസ്ട്രക്ടർ ഇൻ ഫിസിക്കൽ എജ്യുക്കേഷൻ.ഇൻസ്ട്രക്ടർ ഇൻ ഫിസിക്കൽ എജ്യുക്കേഷൻ തസ്തികയിൽ (ഒഴിവ്-1) അപേക്ഷിക്കാൻ ഫിസിക്കൽ എജ്യുക്കേഷനിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം ആണ് യോഗ്യത. ജോലി സമയം ഉച്ചക്ക് 3.30 മുതൽ രാത്രി 9.30 വരെ. 21 മുതൽ 41 വയസ്സാണ് പ്രായപരിധി.
ഫിസിക്കൽ എജ്യുക്കേഷൻ അറ്റൻഡർ തസ്തികയിൽ (ഒഴിവ്-1) അപേക്ഷിക്കാൻ ഒമ്പതാം ക്ലാസ് വിജയവും മികച്ച ശാരീരിക ക്ഷമതയുമുള്ളവരായിരിക്കണം. ജോലി സമയം ഉച്ചക്ക് 3.30 മുതൽ രാത്രി 9.30 വരെ 18 മുതൽ 41 വയസ്സ് വരെയാണ് പ്രായപരിധി.
ലൈബ്രറി അസിസ്റ്റന്റ്.മൂന്നു ഒഴിവുകളുള്ള ലൈബ്രറി അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷകർ യോഗ്യത പ്ലസ് ടു, സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, കമ്പ്യൂട്ടർ പരിജ്ഞാനം, അക്കാദമിക് ലൈബ്രറി പ്രവർത്തന പരിചയം അഭികാമ്യമുള്ളവരായിരിക്കണം. ജോലി സമയം രാവിലെ 9 മുതൽ ഉച്ചക്ക് 3.30 വരെയും ഉച്ചക്ക് 3.30 മുതൽ രാത്രി 9.30 വരെയുമാണ്. 21 മുതൽ 41 വയസ്സ് വരെയാണ് പ്രായപരിധി.
ലൈബ്രറി അറ്റെൻഡർ രണ്ടു ഒഴിവുകളുള്ള ലൈബ്രറി അറ്റെൻഡർ തസ്തികയിൽ അപേക്ഷകർ പന്ത്രണ്ടാം ക്ലാസ് വിജയവും കമ്പ്യൂട്ടർ പരിജ്ഞാനവും അക്കാദമിക് ലൈബ്രറി പ്രവർത്തന പരിചയം അഭികാമ്യമുള്ളവർ ആയിരിക്കണം ജോലി സമയം രാവിലെ 9 മുതൽ ഉച്ചക്ക് 3.30 വരെയും ഉച്ചക്ക് 3.30 മുതൽ രാത്രി 9.30 വരെയും. 18 മുതൽ 41 വയസ്സ് വരെയാണ് പ്രായപരിധി.എഴുത്ത് പരീക്ഷയുടെയോ അഭിമുഖത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കും നിയമനം.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി ആറിന് മുമ്പ് താഴെ കൊടുത്ത പ്രിൻസിപ്പൽ, കോളേജ് ഓഫ് എൻജിനീയറിങ്, തിരുവനന്തപുരം 695016 എന്ന വിലാസത്തിൽതപാൽ മുഖേനയോ നേരിട്ടോ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.കൂടുതൽ വിവരങ്ങൾ അറിയാൻ നേരിട്ട് ബന്ധപെടുക.
English Summary: Employment exchange job opportunities in kerala