ആയുഷ്മാൻ ഭാരത്: ഓരോ വര്ഷം കൂടും തോറും ചികിത്സയ്ക്കുള്ള ചിലവ് കൂടി വരുകയാണ്. ഈ ഒരു സാഹചര്യത്തിൽ സാധാരണകാർക്ക് ഏറ്റവും കൂടുതൽ സഹായകമാകുന്ന ഒന്നാണ് ഇൻഷുറൻസ് പദ്ധതികൾ. എന്നാൽ കുടുംബത്തിന് മൊത്തമായി ഒരു ഇൻഷുറൻസ് എടുക്കുക എന്നത് ഉയർന്ന ചിലവ് ഉള്ളതാണ്. നമ്മൾ സാധാരണക്കാർക്ക് പലപ്പോഴും താനാഗനാകാത്ത അത്രയും പ്രീമിയം തുകകളും വരാറുണ്ട്.
ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ പദ്ധതിയായ ആയുഷ്മാൻ ഭാരത് എന്ന പദ്ധതിയിലൂടെ സാധാരണക്കാർക്കും നല്ല ചികിത്സ ലഭിക്കാനായി സാധിക്കും. ഈ പദ്ധതിയിലൂടെ ഓരോ കുടുംബത്തിനും 5 ലക്ഷം രൂപയുടെ ചികിത്സ ലഭ്യമാകാൻ സാധിക്കും. ഈ പദ്ധതിയുമായി ലിസ്റ്റ് ചെയ്തിട്ടുള്ള ആശുപത്രികളിലൂടെയാണ് ഈ ചികിത്സ സാധാരണക്കാരിലേക്ക് എത്തിക്കുന്നത്.
കേരളത്തിൽ മുൻപ് ഉണ്ടായിരുന്ന പദ്ധതിയുമായി സംയോജിപ്പിച്ചാണ് ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പിലാക്കുക. കേന്ദ്ര സർക്കാരും കേരള സർക്കാരും ചേർന്നാണ് ഇൻഷുറൻസിനുവേണ്ട പ്രീമിയം നൽകുന്നത്. പദ്ധതിയിൽ അംഗങ്ങളായ കുടുംബങ്ങൾക്ക് ഒരു രൂപ പോലും പ്രീമിയം ആയി നൽകേണ്ടതില്ല എന്നതാണ് മറ്റൊരു ആശ്വാസം.
വരുമാന പരിധി നോക്കാതെ 70 വയസ്സ് കഴിഞ്ഞ എല്ലാവര്ക്കും 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ആയുഷ്മാൻ വയവന്ദന സ്കീം കൂടി ഈ പദ്ധതിയുമായി ചേർത്തത്.