ട്രാഫിക്ക് നിയമലംഘനങ്ങള്‍ പിടികൂടാൻ സംസ്ഥാനത്ത് എഐ ക്യാമറകള്‍ പ്രവർത്തിച്ച് തുടങ്ങുകയാണ്. മുഖ്യമന്ത്രിയാണ് സേഫ് കേരള പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുക. സീറ്റ് ബെൽറ്റും ഹെൽമറ്റും സിഗ്നൽ വെട്ടിക്കലുമടക്കമുള്ള എല്ലാതരത്തിലുമുള്ള നിയമലംഘനങ്ങളും എഐ ക്യാമറയിൽ പതിയും. അങ്ങനെ പതിഞ്ഞാൽ പിന്നെയുള്ള നടപടികൾ എന്തായിരിക്കും എന്നത് സംബന്ധിച്ച് പലർക്കും വലിയ ധാരണയുണ്ടാകില്ല. പ്രതിവർഷം ഒന്നര ലക്ഷത്തിലധികം റോഡ് അപകട മരണങ്ങളാണ് നമ്മുടെ രാജ്യത്തെ നിരത്തിൽ നടക്കുന്നത് അതിൽ അത് തടയാൻ ആണ് ഈ ai ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത് ,
ഇതിനായി 675 ഏ ഐ ക്യാമറകൾ, 25 പാർക്കിംഗ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 18 റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4 സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4 മൊബൈൽ സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ പ്രവർത്തനസജ്ജയമായിട്ടുള്ളത്.പിഴ ഇങ്ങനെ ഹെൽമറ്റില്ലാത്ത യാത്ര – 500 രൂപ രണ്ടാംതവണ – 1000രൂപ ലൈസൻസില്ലാതെയുള്ള യാത്ര -5000രൂപ ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഉപയോഗം – 2000രൂപ അമിതവേഗം – 2000രൂപ മദ്യപിച്ച് വാഹനമോടിച്ചാൽ – ആറുമാസം തടവ് അല്ലെങ്കിൽ 10000 രൂപരണ്ടാംതവണ – രണ്ട് വർഷം തടവ് അല്ലെങ്കിൽ 15000 രൂപ ഇൻഷുറൻസില്ലാതെ വാഹനം ഓടിച്ചാൽ – മൂന്നുമാസം തടവ് അല്ലെങ്കിൽ 2000രൂപ
രണ്ടാംതവണ – മൂന്നു മാസം തടവ് അല്ലെങ്കിൽ 4000 രൂപ ഇരുചക്ര വാഹനത്തിൽ രണ്ടിൽ കൂടുതൽ പേരുണ്ടെങ്കിൽ – 1000രൂപ
സീറ്റ് ബെൽറ്റില്ലെങ്കിൽ ആദ്യതവണ -500രൂപ ആവർത്തിച്ചാൽ – 1000രൂപ എന്നിങ്ങനെ ആണ് പിഴ ഈടാക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,