മൃഗ സംരക്ഷണ വകുപ്പിൽ ജോലി നേടാൻ അവസരം – Kerala Job Vacancy

0
16

Kerala Job Vacancy:- മൃഗ സംരക്ഷണ വകുപ്പിലേക്ക് പുതുതായി വന്ന വാക്കൻസി -മൃഗ സംരക്ഷണ വകുപ്പ് പുതുതായി ആരംഭിക്കുന്ന മൊബൈൽ വെറ്റിനറി യുണിറ്റിലേക്കാണ് പുതുതായി അവസരങ്ങൾ വന്നിട്ടുള്ളത്. രണ്ട മൊബൈൽ വെറ്റിനറി യൂണിറ്റുകളാണ് ആരംഭിക്കുന്നത്. അതിലേക്ക് കരാർ അടിസ്ഥാനത്തിൽ പാരവേറ്റ് , ഡ്രൈവർ കം അറ്റൻഡർ എന്നീ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. വാക് ഇൻ ഇന്റർവ്യൂ വഴി ജോലി ലഭിക്കും.തൂണേരി, കൊടുവള്ളി എന്നീ ബ്ലോക്കുകളിലായിരിക്കും നിയമനം നടത്തുന്നത്.

ഇന്റർവ്യൂ നടക്കുന്നത് ജൂലൈ 30 ന് രാവിലെ 10 . 30 നും ഉച്ചക്ക് ഒന്നര മാണിക്കും ആണ്. പരവേറ്റ് തസ്തികയിലേക്കുള്ള ഇന്റർവ്യൂ കാലത്തും , ഡ്രൈവർ കം അറ്റൻഡർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഉച്ചക്കും ആയിരിക്കും.

പരവേറ്റ് തസ്തികയിലേക്കുള്ള യോഗ്യത VHSE ലൈവ്സ്റ്റോക്ക്/ഡയറി/പൗൾട്ടറി മാനേജ്‌മന്റ് കോഴ്സ് പാസ്സായവർക്കും, കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ നിന്നും ട്രയിനിംഗ് സർട്ടിഫിക്കറ്റ് കിട്ടിയവർക്കും അപേക്ഷിക്കാം.

ഡ്രൈവർ കം അറ്റന്റന്റ് തസ്തികയിലേക്ക് SSLC പാസ്സായ ഡ്രൈവിംഗ് ലൈസൻസ് ഉള്ള വ്യക്തികൾക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികളുടെ യോഗ്യത തെളിയിക്കുന്ന രേഖകൾ മൃഗ സംരക്ഷണ ഓഫീസിൽ ഇന്റർവ്യൂ ന് ഹാജരാക്കണം . കൂടുതൽ വിവരങ്ങൾക്ക്  0495 2768075

Leave a Reply