Thozhilvartha

ദിവസ വേതന അടിസ്ഥാനത്തിൽ കേരളത്തിൽ ജോലി നേടാം

ദിവസ വേതനാടിസ്ഥാനത്തിൽ ജോലി നേടാൻ അവസരം വന്നിരിക്കുന്നു ,ഇ ഇ ജി ടെക്നീഷ്യൻ ഒഴിവ്ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഈഴവ വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ട ഇ ഇ ജി ടെക്നീഷ്യൻ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്.ഈഴവ വിഭാഗത്തിൽപെട്ട യോഗ്യരായ ഉദ്യോഗാർഥികളുടെ അഭാവത്തിൽ മറ്റു സംവരണവിഭാഗക്കാരെ ഓപ്പൺ വിഭാഗക്കാരെ പരിഗണിക്കും.യോഗ്യതകൾ – എസ് എസ് എൽ സി, ഇ ഇ ജി ട്രെയിനിംഗ് സർട്ടിഫിക്കറ്റ്. പ്രായ പരിധി 18 നും 41 നും മദ്ധ്യേ. നിയമാനുസൃത വയസ്സിളവ് ബാധകം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 30നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

 

സൗജന്യ മെഗാ തൊഴിൽ മേളതൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/തൃശൂർ എംപ്ലോയബിലിറ്റി സെന്റർ, ഇരിഞ്ഞാലക്കുട സെന്റ് ജോസഫ് കോളേജ് ഓട്ടോണോമസ്എച്ച് .ആർ. ഡി സെൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 2023 ജൂൺ 23 വെള്ളിയാഴ്ച്ച ഇരിഞ്ഞാലക്കുട സെന്റ് ജോസഫ് കോളേജിൽ സൗജന്യ മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. എസ്. എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, പിജി, ഐ.ടി.ഐ, ഡിപ്ലോമ, ബിടെക് തുടങ്ങിയ യോഗ്യതയുള്ളവർക്ക് ഇന്റർവ്യൂവിൽ നേരിട്ട് പങ്കെടുക്കാം. 30-ൽ പരം സ്വകാര്യ കമ്പനികളിലായി ആയിരത്തി അഞ്ഞൂറിൽപരം ഒഴിവുകളുണ്ട്.പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 2023 ജൂൺ 23 വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് ഇരിഞ്ഞാലക്കുട സെന്റ് ജോസഫ് കോളേജിൽ എത്തിച്ചേരേണ്ടതാണ്. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക : 0487 – 2333742, 0487 – 2331016.
Ads

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top