Thozhilvartha

ദിവസ വേതനത്തിൽ മത്സ്യഫെഡിൽ ഇന്റർവ്യൂ വഴി ജോലി നേടാം

ദിവസ വേതനത്തിൽ മത്സ്യഫെഡിൽ ഇന്റർവ്യൂ വഴി ജോലി നേടാം ജില്ലയിൽ ആരംഭിക്കുന്ന മത്സ്യഫെഡിന്റെ ബെയ്സ് സ്റ്റേഷനിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ പ്രൊജക്ട് ഓഫീസർ, അക്കൗണ്ടൻറ് എന്നീ തസ്തികയിലേക്ക് നിയമനം നടത്തുന്നു. എം.എഫ്.എസ്.സി/ബി.എഫ്.എസ്.സി/അക്വാ കൾച്ചർ ആൻഡ് ഫിഷറീസ് മൈക്രോബയോബയോളജിയലോ അക്വാറ്റിക് ബയോളജിയിലോ അക്വാ കൾച്ചർ ആൻഡ് ഫിഷ് പ്രൊസ്സസിങിലോ സുവോളജിയിലോ ബിരുദാനന്തര ബിരുദം എന്നിവയാണ് പ്രൊജക്ട് ഓഫീസർക്ക് വേണ്ട യോഗ്യത.അംഗീകൃത സർവകലാശലയിൽ ബി.കോം ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് അക്കൗണ്ടൻറിന് വേണ്ട യോഗ്യത.ജൂൺ 12ന് രാവിലെ 10.30ന് തിരൂർ കെ.ജി പടിയിലെ ജില്ലാ മത്സ്യഫെഡ് ഓഫീസിൽ അഭിമുഖം നടക്കും. കൂടുതൽ വിവരങ്ങൾ അറിയാൻ നേരിട്ട് ബന്ധപെടുക ,

 

ജില്ലയിൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ ഇടുക്കി ജില്ലാ കാര്യാലയത്തിൽ ഒഴിവുള്ള അസിസ്റ്റന്റ്/അക്കൗണ്ടന്റ് ഗ്രേഡ് രണ്ട് തസ്തികയിലേക്ക് അപേക്ഷ കഷണിച്ചു.പ്രതിമാസം 12,000 രൂപ വേതനാടിസ്ഥാനത്തിൽ താൽകാലിക നിയമനമാണ്.ബിരുദവും അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് നേടിയ കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് അടിസ്ഥാന യോഗ്യത.അപേക്ഷകർ ഇ-കോർപ്പറേഷനിൽ അപ്രന്റിസ്ഷിപ്പ് പൂർത്തിയാക്കിയവരോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ ദിവസ വേതനാ ടിസ്ഥനത്തിലോ ജോലി ചെയ്തിരുന്നവരോ സർക്കാർ/അർധ സർക്കാർ/ പൊതുമേഖല സ്ഥാപനങ്ങളിലോ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്വകാര്യമേഖലയിലെ രജിസ്റ്റേർഡ് ധനകാര്യ സ്ഥാപനങ്ങളിലോ കുറഞ്ഞത് ഒരു വർഷത്തെയെങ്കിലും പ്രവൃത്തിപരിചയം ഉള്ളവരുമായിരിക്കണം. ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ജൂൺ 9 ന് മുൻപ് ജില്ലാ മാനേജർ, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ജില്ലാ കാര്യാലയം, പൈനാവ് പി.ഒ, കുയിലിമല, ഇടുക്കി-685603 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.ഫോൺ നമ്പർ 04862232365 ഫോൺ നമ്പർ 9400068506 കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,

 

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top